അരീക്കോട് സ്റ്റേഡിയത്തിലെ ക്രമക്കേട്: ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
അരീക്കോട്:പഞ്ചായത്ത് സ്‌റ്റേഡിയത്തിലെ നിര്‍മാണത്തില്‍ അഴിമതി നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് തിരുവന്തപുരത്തെ വിജിലന്‍സ് എഞ്ചിനിയറിംങ് വിഭാഗത്തിന്റെ നേതൃത്തിലുള്ള 30 അംഗ സംഘം അരീക്കോട് സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയത്. നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി നാട്ടുക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. സ്റ്റേഡിയത്തിന്റെ നിര്‍മാണം സംബന്ധിച്ച് തുടക്കത്തില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരിന്നു. ഗ്യാലറിയില്‍ സൗകര്യങ്ങള്‍ തീരെ കുറവാണെന്നും നിര്‍മാണത്തിലെ പിഴവ് മൈതാനത്തിന്റെ വലിപ്പം കുറച്ചുവെന്നും പ്രവര്‍ത്തികളില്‍ ക്രമക്കേട് നടന്നുവെന്നുമായിരുന്നു പരാതി. വിജിലന്‍സ് സംഘം മൈതാനം, പവലിയന്‍, വിശ്രമമുറികള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ പരിശോധിച്ചിരുന്നു. നാട്ടുക്കാരില്‍ നിന്നും പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു.
12 കോടി ചെലവിട്ടാണ് സ്‌റ്റേഡിയം നിര്‍മ്മാണം തുടങ്ങിയത്. 2013-14 ബജറ്റില്‍ 2.98 കോടി സര്‍ക്കാര്‍ വിഹിതമായി അനുവദിച്ചു. പി.കെ ബഷീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒന്നര കോടിയും വകയിരുത്തി. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ 55 ലക്ഷം, അരീക്കോട് പഞ്ചായത്തിന്റെ 50 ലക്ഷം, ദേശീയ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ വിഹിതം എന്നിവ ഉള്‍പ്പെടുത്തിയാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. സര്‍ക്കാര്‍ വിഹിതവും എം.പി ഫണ്ടും ലഭ്യമാക്കി. മൈതാനം മണ്ണിട്ടുയര്‍ത്തി ഒരുഭാഗത്ത് ഗ്യാലറി നിര്‍മ്മിച്ചു. പവിലിയന്‍, വിശ്രമമുറികളും ഭാഗികമായി നിര്‍മിച്ചതിലൊതുങ്ങി. 2013ല്‍ തുടങ്ങിയ പ്രവൃത്തിയില്‍ സിന്തറ്റിക് ട്രാക്ക്, നീന്തല്‍കുളം, സ്റ്റേഡിയം കോംപ്‌ളക്‌സും പദ്ധതി യിലുണ്ടായിരുന്നുവെങ്കിലും പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഇപ്പോള്‍ മൈതാനം ഒന്നിനും കൊള്ളാത്ത അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."