HOME
DETAILS
MAL
നാഷണല്‍ ഹൈവേ വികസനം: സ്ഥലം വിട്ടുകൊടുക്കാനാവില്ലെന്ന് പാണമ്പ്ര ജുമുഅത്ത് പള്ളി കമ്മിറ്റി
backup
May 27 2017 | 02:05 AM
തേഞ്ഞിപ്പലം: പാണമ്പ്ര ജുമുഅത്ത് പള്ളിയുടെ സ്ഥലം നഷ്ടപ്പെടുന്ന വിധത്തിലുള്ള നാഷണല്‍ ഹൈവേ വികസനം അംഗീകരിക്കാനാവില്ലന്ന് പാണമ്പ്ര ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ അടിയന്തിര യോഗം തീരുമാനമെടുത്തു. പള്ളിയുടെ ഭാഗമായുള്ള ഖബര്സ്ഥാന് (ശ്മശാനഭൂമി) ഏറ്റെടുത്തുകൊണ്ടുള്ള അതോറിറ്റിയുടെ പുതിയ റോഡ് അലൈന്മെന്റ് നടപ്പിലാക്കരുതെന്നും പകരം സംവിധാനം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എം. പോക്കര്‍കുട്ടി ഹാജി അധ്യക്ഷനായി. എം. അബൂബക്കര്‍ മൗലവി ചേളാരി, എ.ഉണ്ണീന്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."