HOME
DETAILS
MAL
കര്‍ക്കിടക വാവുബലി
backup
July 30 2016 | 21:07 PM
പൂഞ്ഞാര്‍; മങ്കുഴി ആകല്‍പ്പാന്ത പ്രശോഭിനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടകവാവുബലി തര്‍പ്പണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നൂറുകണക്കിനു പേര്‍ ബലിതര്‍പ്പണത്തിനെത്തുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ആറിന് ബലി ആരംഭിക്കും. ബാബു നാരായണന്‍ തന്ത്രി മുഖ്യകാര്‍മികത്വം വഹിക്കും.
ഈരാറ്റുപേട്ട: അങ്കാളമ്മന്‍ കോവിലില്‍ കര്‍ക്കിടകവാവുബലി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണം, ഗണപതിഹോമം, വിശേഷാല്‍പൂജകള്‍, നമസ്‌കാരഊട്ട്, വൈകിട്ട് ഭഗവത്സേവ.
കുന്നോന്നി: എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ഗുരുദേവ ക്ഷേത്രാങ്കണത്തില്‍ ബലിയിടുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."