കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മൂന്ന് ദിവസങ്ങളില്‍ വിവിധ കേസുകളിലായി 3,664 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു
കരിപ്പൂര്‍: കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ എയര്‍ പോര്‍ട്ട് എയര്‍ ഇന്റലിജന്‍സ് 3,664 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
ഈ മാസം 15ാം തീയതി ദുബൈയില്‍ നിന്നും വന്ന IX 1346 എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ കാസറഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരില്‍ നിന്നാണ് നിന്നാണ് 370 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.സ്വര്‍ണം ചെറു കഷ്ണങ്ങളായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
16ാം തീയതി ദുബൈയില്‍ നിന്നും വന്ന SG 141 സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശികളായ, സാലി എന്ന യാത്രക്കാരില്‍ നിന്നും 707.10 ഗ്രാമും, അനസ് എന്ന യാത്രക്കാരില്‍ നിന്നും 960.8 ഗ്രാമും സ്വര്‍ണം മിശൃത രൂപത്തില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനുള്ള ഒളിപ്പിച്ച് വച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടിച്ചെടുത്തത്.
ഇന്നലെ ദുബൈയില്‍ നിന്നും വന്ന SG 141 സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കാസര്‍കോഡ് സ്വദേശിയായ, അന്‍വര്‍ എന്ന യാത്രക്കാരില്‍ നിന്നും 601 ഗ്രാമും സ്വര്‍ണം ഫോയില്‍ രൂപത്തില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ പാളികള്‍ക്കുള്ളിലായി ഒളിപ്പിച്ച് വച്ച് കടത്താന്‍ ശ്രമിക്കവേ പിടിച്ചെടുത്തു.
ദുബെയില്‍ നിന്നും വന്ന FZ 4313 ഫ്ളൈദുബായ് വിമാനത്തില്‍ എത്തിയ കടലുണ്ടി ഷിബുലാല്‍ എന്ന യാത്രക്കാരന്‍ 1025 ഗ്രാ സ്വര്‍ണം മിശൃത രൂപത്തില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനുള്ള ഒളിപ്പിച്ച് വച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
ഡെപ്യൂട്ടി കമ്മിഷണര്‍ വാഗിഷ് കുമാര്‍ സിംഗിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ സുരേന്ദ്രനാഥിന്റേയും നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ എം പ്രകാശ്, കെ.എം ജോസ്, സത്യമെന്ദ്ര സിങ്, ആശ എസ്, ഇ. ജി. ഗണപതി പോറ്റി, ,ഇന്‍സ്പെക്ടര്‍മാരായ സുധീര്‍ കുമാര്‍, യാസിര്‍ അറാഫത്, നരേഷ് ജി, മിനിമോള്‍ വി സി, യോഗേഷ് യാദവ്, രാമേന്ദ്ര സിങ്, സഞ്ജീവ് കുമാര്‍ അവില്‍ദാര്‍മാരായ ഫ്രാന്‍സിസ്, അശോകന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."