കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രതിപക്ഷമില്ല; തെക്കന്‍ കേരളത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി എല്‍.ഡി.എഫ്
കൊല്ലം: തെക്കന്‍ കേരളത്തില്‍ പ്രതിപക്ഷമില്ലാത്ത ഏക പഞ്ചായത്തായി കടയ്ക്കല്‍ മാറി. ആകെയുള്ള 19ല്‍ 19 സീറ്റും തൂത്തുവാരി എല്‍.ഡി.എഫ് തെക്കന്‍ കേരളത്തില്‍ പുതിയ റെക്കോര്‍ഡിട്ടു. സര് സി.പിയുടെ കിരാതവാഴ്ചയ്ക്കെതിരേ പൊരുതി മുന്നേറിയ ചരിത്രമുള്ള കടയ്ക്കലില്‍ കഴിഞ്ഞ തവണ രണ്ട് അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ ഒരാളെപ്പോലും വിജയിപ്പിക്കാനായില്ല. ഇതോടെയാണ് തെക്കന്‍ കേരളത്തില്‍ പ്രതിപക്ഷമില്ലാത്ത പഞ്ചായത്തായി കടയ്ക്കല്‍ മാറിയത്.
ഭൂരിഭാഗം വാര്‍ഡിലും 400 മുതല്‍ 650വരെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് വിജയിച്ചത്. ത്രികോണ മത്സരമെന്ന പ്രതീതിയുണ്ടാക്കിയ ഇടത്തറ, വെള്ളാര്‍വട്ടം, വടക്കേവയല്‍ വാര്‍ഡിലും എല്‍.ഡി.എഫ് നേടിയത് ആധികാരിക വിജയമായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി എല്‍.ഡി.എഫ് ആണ് കടയ്ക്കല്‍ ഭരിക്കുന്നത്. 2005 ല്‍ കോണ്‍ഗ്രസിന് അഞ്ചു സീറ്റ് ലഭിച്ചിരുന്നു.2010 ആയപ്പോഴേക്കും മൂന്നു സീറ്റായും 2015 ല്‍ രണ്ടുസീറ്റായും കുറഞ്ഞു. ഇത്തവണ ഒരു സീറ്റുപോലും ലഭിക്കാതെ കോണ്‍ഗ്രസ് കടയ്ക്കല്‍ പഞ്ചായത്തിന്റെ മണ്ണില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."