ഐ.സി. നേഷന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം അവതരിപ്പിച്ചു
തിരുവനന്തപുരം: ഇന്റര്‍ നാഷണല്‍ സൈബര്‍ നേഷന്‍ എന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായി സ്റ്റാര്‍ട്ട് അപ് കമ്പനി രംഗത്ത്. സോഷ്യല്‍ മീഡിയയുടെ ഗൗരവതരമായ ഉപയോഗം മുന്‍നിര്‍ത്തി രൂപപ്പെടുത്തിയിട്ടുള്ള ഐ.സി.നേഷന്‍ തിരുവനന്തപുരത്ത് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.
സൈബര്‍ ലോകത്ത് വ്യക്തികള്‍ക്കു രൂപപ്പെടുത്താവുന്ന നഗരം ആണ് പുതിയ പ്ലാറ്റ് ഫോമിന്റെ കാതല്‍. സൗഹൃദം വളര്‍ത്തുന്നതിനായി മാത്രമായി സോഷ്യല്‍ മീഡിയയെ പരിമിതപ്പെടുത്താതെ ഓരോ വ്യക്തികളും രൂപപ്പെടുത്തുന്ന നഗരത്തില്‍ വീട്, ഓഫീസ്, ഗ്യാലറി, പ്രദര്‍ശനശാല, ലൈബ്രറി തുടങ്ങിയ വിവിധ സാമൂഹിക ജീവിത മേഖലകളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും, കഴിവുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുവാനുള്ള അവസരം ലഭിക്കും. ഗവേഷകര്‍ക്കും, അധ്യാപകര്‍ക്കും, കലാകാരന്മാര്ക്കും, വിദ്യാര്‍ഥികള്‍ക്കും വിവിധ രീതിയിലുള്ള ഉപയോഗങ്ങള്‍ ഐ.സി.നേഷന്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സംഘടനകള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുഗമമാക്കാനും, ആശയങ്ങള്‍ പങ്കുവയ്ക്കാനും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കമ്പനിയുടെ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ ബി. സഹര്‍ഷ് പറഞ്ഞു.
ആഗോളതലത്തില്‍ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനെ എത്തിക്കുകയാണ് ലക്ഷ്യം. മുന്നോട്ടു പോകുമ്പോള്‍ ആവശ്യങ്ങള്ക്കനുസരിച്ചുളള മാറ്റം വരുത്തി കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്നും സഹര്‍ഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."