സര്‍ക്കാര്‍ ആദിവാസികളെ വഞ്ചിക്കുന്നു: ആദിവാസി കോണ്‍ഗ്രസ്
കല്‍പ്പറ്റ: തെരഞ്ഞെടുപ്പിന് മോഹന വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലെത്തി ഇടതു സര്‍ക്കാര്‍ ജില്ലയിലെ ആദിവാസികളെ വഞ്ചിക്കുകയാണന്ന് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ടവരുടെ ചിരകാല സ്വപ്നമായിരുന്ന മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ജില്ലയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ഇടതു പക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ പാതി വഴിയിലായിരിക്കുകയാണ്. പദ്ധതികള്‍ക്ക് ഫണ്ട് അനുവധിക്കുന്നതുമായി ബന്ധപ്പെട്ട് സമരം നടത്തുന്നതിനായി നാളെ കല്‍പ്പറ്റയില്‍ സമര പ്രഖ്യാപന കണ്വന്ഷന് നടത്തും. കണ്വന്ഷന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി രാമന്, ബാബു പന്നിക്കുഴി, ബി.വി. ബോളന്, ബാലന് മഠത്തുംകുനി, അന്തന്‍ ചുള്ളിയോട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."