HOME
DETAILS
MAL
പെയ്മെന്റ് റാണി, ബി.ജെ.പി ഏജന്റ്; ബിന്ദു കൃഷ്ണയെ പുറത്താക്കണമെന്ന് കൊല്ലത്ത് പോസ്റ്റര്‍
backup
December 19 2020 | 03:12 AM
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. ബിന്ദുകൃഷ്ണ ബി.ജെ.പി ഏജന്റാണെന്നാണ് ആക്ഷേപം. ഡി.സി.സി ,ആര്.എസ്.പി ഓഫീസുകള്‍ക്ക് മുന്നിലാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ബി.ജെ.പി ഏജന്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രു ബിന്ദു കൃഷ്ണയെ പ്രസിഡന്റ് സ്ഥാനത്ത് പുറത്താക്കണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ബിന്ദു കൃഷ്ണ പെയ്മന്റ് റാണിയാണെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."