വിമത നേതാക്കളുമായി സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ച ആരംഭിച്ചു
ന്യൂഡല്‍ഹി: വിമത നേതാക്കളുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി കൂടിക്കാഴ്ച തുടരുന്നു. യോഗത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്.ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ഭൂപീന്ദര്‍ ഹൂഡ, പൃഥ്വീരാജ് ചവാന്‍, മനീഷ് തിവാരി, വിവേക് ടംഖ, ശശി തരൂര്‍ എന്നിവരാണ് സോണിയയുടെ വസതിയില്‍ എത്തിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് തോല്‍വികള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഓഗസ്റ്റിലാണ് കോണ്‍ഗ്രസിലെ 23 പ്രമുഖ നേതാക്കള്‍ ചേര്‍ന്ന് നേതൃത്വത്തിന് കത്തയച്ചത്. പാര്‍ട്ടിയെ നവീകരിക്കണമെന്നും നേതൃത്വത്തില്‍ കാര്യമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും വ്യക്തമാക്കിയതാണ് കപില്‍ സിബല്‍ അടക്കമുളള നേതാക്കള്‍ ചേര്‍ന്ന് സോണിയാ ഗാന്ധിക്ക് കത്തയച്ചത്.
സോണിയാ ഗാന്ധിയുടെ വീട്ടില്‍ വെച്ചാണ് നേതാക്കളുമായുളള കൂടിക്കാഴ്ച. യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാ നേതാക്കള്‍ക്കും കൊവിഡ് പരിശോധന നടത്തി. ഒരാഴ്ച മുന്‍പാണ് വിമത നേതാക്കളുമായി ചര്‍ച്ച നടത്താനുളള തീരുമാനം സോണിയാ ഗാന്ധി കൈക്കൊണ്ടത്. നേതാക്കളുടെ കത്തിന് പിറകെ പാര്‍ട്ടിയിലെ സോണിയ പക്ഷം കപില്‍ സിബലിനും കൂട്ടര്‍ക്കുമെതിരെ രംഗത്ത് വന്നിരുന്നു. വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കളെ നേതൃത്വം അവഗണിക്കുകയും ചെയ്തിരുന്നു.
https://twitter.com/ANI/status/1340200730980839425
എന്നാല്‍ അടുത്തിടെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബീഹാറിലും വന്‍ തോല്‍വി കോണ്‍ഗ്രസ് നേരിട്ടതോടെയാണ് വിമതരെ കേള്‍ക്കാന്‍ സോണിയാ ഗാന്ധി തയ്യാറായിരിക്കുന്നത്. 23 വിമത നേതാക്കളില്‍ ചിലര്‍ മാത്രമാണ് പ്രതിനിധികളായി സോണിയയെ കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."