സി.പി.എമ്മിനു വര്‍ഗീയ പ്രോത്സാഹന നിലപാട്: പാച്ചേനി
തലശ്ശേരി: ജാതി-മത വര്‍ഗീയ ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണു സി.പി.എം സ്വീകരിച്ചുവരുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. ഗാന്ധിജയന്തി ദിനത്തില്‍ ഐ.എന്‍.ടി.യു.സി നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ വധത്തിലടക്കം പ്രകടമായത് ഇതാണ്. കെ.എസ്.യു പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് സ്കൂള്‍, കോളജ് കാംപസുകളില്‍ എസ്.ഡി.പി.ഐ, കാംപസ് ഫ്രണ്ട്, എ.ബി.വി.പി വര്‍ഗീയ ശക്തികള്‍ വളര്‍ന്നുവരാന്‍ കാരണം. കാംപസില്‍ കെ.എസ്.യുക്കാര്‍ സ്ഥാപിച്ച വാര്‍ത്താബോര്‍ഡ് എസ്.എഫ്.ഐക്കാര്‍ എടുത്തുകളഞ്ഞപ്പോള്‍ എ.ബി.വി.പി, പോപ്പുലര്‍ഫ്രണ്ട് വിദ്യാര്‍ഥി സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുകളയാന്‍ എസ്.എഫ്.ഐ എന്തുകൊണ്ട് മുന്നോട്ടുവന്നില്ലെന്നും പാച്ചേനി ചോദിച്ചു.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.വി ശശീന്ദ്രന് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി വി.എ നാരായണന്, കെ.പി.സി.സി അംഗം വി. രാധാകൃഷ്ണന്, ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തകസമിതിയംഗം ജോസ് ജോര്‍ജ് പ്ലാത്തോട്ടം, വി.എന്‍ ജയരാജ്, സജീവ് മാറോളി, സി.ടി സജിത്ത്, എം.പി അരവിന്ദാക്ഷന്, സി.ടി ഗിരിജ, ഇ. വിജയകൃഷ്ണന്, എന്‍.കെ രാജീവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."