മാലിന്യം തള്ളുന്നത് പിടികൂടാനെത്തിയ അധികൃതരെ തടഞ്ഞുവച്ചു
പയ്യന്നൂര്‍: നഗരമധ്യത്തില്‍ മാലിന്യം തള്ളുന്നത് കൈയ്യോടെ പിടികൂടിയ നഗരസഭാ ജീവനക്കാരനെ ഒരു സംഘം ആളുകള്‍ തടഞ്ഞുവച്ചത് സംഘര്‍ഷത്തിനിടയാക്കി. തിങ്കളാഴ്ച രാത്രി കോപ്പറേറ്റീവ് സ്റ്റോറിന് സമീപം മെയിന്‍ റോഡിലാണ് സംഭവം. ഇവിടെയുള്ള ട്രാന്‍സ്ഫോര്‍മറിന് തൊട്ടടുത്തായാണ് യാതൊരു നിയന്ത്രണവുമില്ലാതെ വന്‍തോതില്‍ മാലിന്യം തള്ളുന്നത്. ഇതിനെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് മാലിന്യം തള്ളുന്നവരെ കൈയ്യോടെ പിടികൂടാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിനിടയില്‍ പച്ചക്കറി മാലിന്യം തള്ളാനെത്തിയ ആളെ പിടികൂടിയതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
ഇത് ചോദ്യം ചെയത് ഒരു സംഘം ആളുകള്‍ എത്തുകയും നഗരസഭാ ജീവനക്കാരനോട് കയര്‍ക്കുകയും അദ്ദേഹത്തെ നടപടിയില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തു. ഇതോടെ എച്ച്.ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയും ഇവര്‍ തിരിഞ്ഞു. ഒടുവില്‍ നഗരസഭാ ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. തള്ളിയ മാലിന്യം എടുപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ മാലിന്യം തള്ളിയ പത്തോളം പേരെയാണ് തിങ്കളാഴ്ച രാത്രി നഗരസഭാ അധികൃതര്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."