കന്നുകാലി അറവു നിരോധനം: ജില്ലയില്‍ വ്യാപക പ്രതിഷേധം
തൃശൂര്‍: രാജ്യത്ത് കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍.സജിലാല്‍ പറഞ്ഞു.
കശാപ്പ് നിരോധനത്തിനെതിരേ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി തൃശൂര്‍ സ്പീഡ് പോസ്റ്റോഫിസിനു മുന്നില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കശാപ്പ് നിയന്ത്രിക്കുവാനും കന്നുകാലി വ്യാപാരം നിയന്ത്രണ വിധേയമാക്കുവാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി യുക്തിരഹിതവും ജനവിരുദ്ധവുമാണ്.
രാജ്യത്തിന്റെ ഭരണഘടന പൗരന്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്ന ആഹാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ഈ നടപടി. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ പശു വളര്‍ത്തല്‍ മുഖ്യ തൊഴില്‍ മാര്‍ഗമായി കാണുന്ന ലക്ഷകണക്കിനാളുകളുണ്ട്. അവരുടെ ജീവിത മാര്‍ഗം കൂടി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി കാരണമാകും. മാംസം, തുകല്‍ തുടങ്ങിയ അനുബന്ധ വ്യവസായ മേഖലകളില്‍ പണിയെടുക്കുന്നവരെ ഇത് ബാധിക്കും.
കശാപ്പ് നിരോധനത്തിലൂടെ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കുവാനും രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുവാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ പോലും വെല്ലുവിളിച്ചുകൊണ്ട് ഏകപക്ഷീയ നിലപാടുമായി മുന്നോട്ടുപോകുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സജിലാല്‍ പറഞ്ഞു. തൃശൂര്‍ സ്പീഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ് അധ്യക്ഷനായി. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.ബാലചന്ദ്രന്‍, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദന്‍, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.പ്രദീപ്കുമാര്‍, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ബി.ജി.വിഷ്ണു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും ബീഫ് വിതരണം ചെയ്തു.
ചാവക്കാട്: കന്നുകാലി കശാപ്പ് നിരോധനത്തിനെതിരേ ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രകടനവുഅം, പ്രതിഷേധ സദസും സംഘടിപ്പിച്ചു.
ചാവക്കാട് നഗരസഭ ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം ഡി.സി.സി ജനറല്‍ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി ഷാനവാസ് അധ്യക്ഷനായി. കെ. നവാസ്, കെ.എച്ച്. ഷാഹുല്‍ ഹമീദ്, കെ.എസ് ബാബുരാജ്,ടി.പി.ബദറുദ്ദീന്‍, ഫിറോസ് പി തൈപറമ്പില്‍, ടി.എച്ച്.റഹീം, ആര്‍.കെ.നൗഷാദ് സംസാരിച്ചു. കെ.എം.ഷിഹാബ്, എ.എസ്. സറൂഖ്, മുഹമ്മദ് ഫായിസ്, കെ.ബി.വിജു, എ.പി.ഷഹീര്‍, ഹാരിദ് കോട്ടപുറത്ത്, പി.കെ.ഷക്കീര്‍ പുന്ന, ആര്‍.വി.അബ്ദുല്‍ ജബ്ബാര്‍, എ.എസ് സന്ദീപ്, റിഷി ലാസര്‍, കെ.വി.യൂസഫലി, ഷക്കീര്‍ മുട്ടില്‍, ഹംസു തിരുവത്ര, കെ.വി.ലാജുദ്ദീന്‍, സിബില്‍ ദാസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ചാവക്കാട്: ബീഫ് നിരോധനത്തിനെതിരേ പി.ഡി.പി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വി.എ മനാഫ് എടക്കഴിയൂര്‍ ഉദ്ഘാടനം ചെയ്തു. വി കെ അഹമ്മദ് ഖാന്‍ അധ്യക്ഷത വഹിച്ചു. പി.എം മുജീബ്, ഹുസൈന്‍ അകലാട്, പി.കെ ഹരിദാസ് കമറുദ്ധീന്‍, തിരുവത്ര ഷാഫി, ആര്‍ വി.അലി എന്നിവര്‍ സംസാരിച്ചു.
കടപ്പുറം: രാജ്യത്ത് കന്നുകാലികളെ കശാപ്പു ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ച കേന്ദ്രസര്‍ക്കാരിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് ലീഗ് നേതാക്കളായ വി.എം മനാഫ്, നൗഷാദ് തെരുവത്ത്, സുഹൈല്‍ തങ്ങള്‍, ടി.ആര്‍ ഇബ്രാഹിം, പി.എ അഷ്ഖറലി, കെ.എം താജുദ്ധീന്‍, പി.എ അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."