റാബി വിളകളുടെ തറവില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: ഇത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം നടത്തിയ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ റാബി വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചു. ക്വിന്റലിന് നിലവിലുള്ളതിനേക്കാള്‍ ആറുശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തറവില വര്‍ധിപ്പിച്ചത്. ഗോതമ്പിന് ക്വിന്റലിന് 105 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ക്വിന്റലിന് 1,840 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. റാബി വിളകളുടെ തറവില ഉയര്‍ത്തിയതോടെ കര്‍ഷകര്‍ക്ക് വന്‍നേട്ടമായിരിക്കും ഉണ്ടാകുകയെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
2017-18 വര്‍ഷം ഗോതമ്പിന്റെ തറവില ക്വിന്റലിന് 1,735 രൂപയായിരുന്നു. മറ്റ് പയറു വര്‍ഗങ്ങള്‍, കടുക്, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ളവയ്ക്കും വിലവര്‍ധനവ് ബാധകമായിരിക്കും.
ഉല്‍പാദനച്ചെലവിന്റെ 50 ശതമാനം അധിക വരുമാനം ലഭിക്കുന്ന രീതിയില്‍ കാര്‍ഷിക വിളകളുടെ വില ഉയര്‍ത്തുമെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. റാബി വിളകള്‍ക്കു പുറമെ ഖാരിഫ് വിളകള്‍ക്കും വില വര്‍ധന പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."