മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ നിയമത്തില്‍ ഭേദഗതി
തിരുവനന്തപുരം: മത്സ്യബന്ധനോപാധികള്‍ വാങ്ങുന്നതിന് ബാങ്കുകളില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പയെടുത്ത് ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതു സംബന്ധിച്ച കരട് ബില്‍ അംഗീകരിച്ചു. ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. വായ്പ നല്‍കുന്ന ഏജന്‍സികളുടെയും സ്വകാര്യ പണമിടപാടുകാരുടെയും ചൂഷണത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസവും സംരംക്ഷണവും നല്‍കുന്നതിനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.
പ്രകൃതി ദുരന്തത്തില്‍ മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭേദഗതി പ്രകാരം കടാശ്വാസത്തിന്റെ ആനുകൂല്യം ലഭിക്കും. നിലവില്‍ 2007 ഡിസംബര്‍ 31 വരെയുള്ള കടങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അത് 2008 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കും.
കൂടാതെ 1951ലെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് നിയമത്തിലെ സെക്ഷന്‍ 7എയിലെ സബ് സെക്ഷന്‍ 2 ഭേദഗതി ചെയ്യുന്നതിനുളള കരടും മന്ത്രിസഭ അംഗീകരിച്ചു.
ഈ ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
നിലവില്‍ ബോര്‍ഡംഗമായ വ്യക്തിയെ തുടര്‍ച്ചയായി വീണ്ടും ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥ അനുവദിക്കുന്നില്ല. യോഗ്യരായ വ്യക്തികളെ ബോര്‍ഡില്‍ വീണ്ടും അംഗമാക്കുന്നതിന് ഉദേശിച്ചാണ് ഭേദഗതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."