ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷിക സമ്മേളനം 2019 ഡിസംബറിലേക്ക് മാറ്റി
തേഞ്ഞിപ്പലം: ഫെബ്രുവരിയില്‍ എറണാകുളത്ത് നടത്താനിരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷിക സമ്മേളനം 2019 ഡിസംബറിലേക്ക് മാറ്റിയതായി സ്വാഗതസംഘം മുഖ്യരക്ഷാധികാരി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
പ്രളയക്കെടുതി മൂലമുണ്ടായ അസൗകര്യങ്ങളാണ് സമ്മേളനം നീട്ടിവയ്ക്കാന്‍ കാരണം. സമ്മേളനത്തോടനുബന്ധിച്ചുള്ള 60 ഇന പദ്ധതികള്‍ വിപുലീകരിച്ച് നടത്തും.
സമ്മേളനം പ്രമാണിച്ച് നീട്ടിവച്ചിരുന്ന മദ്റസാ വിദ്യാര്‍ഥികളുടെ സംസ്ഥാനതലത്തിലുള്ള ഇസ്ലാമിക കലാസാഹിത്യ മത്സരം ഈ അധ്യയന വര്‍ഷം നടക്കും. ഈ വര്‍ഷം ഡിസംബറില്‍ റെയ്ഞ്ച് തലത്തിലും 2019 ജനുവരിയില്‍ ജില്ലാ തലത്തിലും ഫെബ്രുവരിയില്‍ സംസ്ഥാനതല മത്സരം കണ്ണൂരിലും നടക്കും.
ചേളാരിയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര് ആലുവ, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എം. അബ്ദുറഹ്മാന് മുസ്ലിയാര് കൊടക്, ടി. മൊയ്തീന് മുസ്ലിയാര് പുറങ്ങ്, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."