കാസര്‍കോട് മെഡിക്കല്‍ കോളജിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും: മന്ത്രി
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയോടനുബന്ധിച്ചുള്ള കാസര്‍കോട് മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് നിര്‍മിക്കുന്ന മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
കന്നഡ ഭാഷ പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയതില്‍ തെറ്റൊന്നുമില്ല. കന്നഡ മേഖലയില്‍ കന്നഡ തന്നെയാണ് മുഖ്യഭാഷ. എന്നാല്‍ കേരളത്തില്‍ ജീവിക്കുന്നവര്‍ മലയാളം കൂടി പഠിച്ചിരിക്കണമെന്നു പറയുന്നതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ നയത്തിനും നിലപാടിനുമെതിരേ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിനിറങ്ങുന്നുണ്ടെങ്കില്‍ അതിനെ ഗൗരവത്തില്‍ കാണും. ഇടതു സര്‍ക്കാരിന്റെ ഭരണം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാരിന്റെ ജനപിന്തുണ കുറേക്കൂടി വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."