HOME
DETAILS
MAL
മുസ്ലിം ലീഗ് മതമൗലിക വാദത്തിലേക്ക് നീങ്ങുന്നു- മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി
backup
December 21 2020 | 08:12 AM
തിരുവനന്തപുരം: കോണ്‍ഗ്രസിനും മുസ് ലിം ലീഗിനുമെതിരെ മുഖ്യമന്ത്രി ഫേസ്ബുക്കിലെഴുതിയ കുറിപ്പിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലിംകളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും വിജയരാഘവന് പറഞ്ഞു.
എല്ലാ വര്‍ഗീയതയുമായും സന്ധി ചെയ്തുകൊണ്ട് കേരളത്തെ നിയന്ത്രിക്കാനാണ് ലീഗ് ശ്രമിച്ചത്. അത് ഹിന്ദു തീവ്രവാദത്തെ സഹായിക്കുമെന്നും വര്‍ഗീയത തുറന്നുകാണിച്ചപ്പോള്‍ സമസ്തയ്ക്ക് മാനസിക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭാഗത്ത് സംഘപരിവാറുമായും മറ്റൊരു വശത്ത് ജമാഅത്തിനൊപ്പവും കൂട്ടുകെട്ട് ഉണ്ടാക്കുന്നത് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കലാണെന്നും വിജയരാഘവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."