ചെറുമത്സ്യങ്ങളെ പിടിക്കുന്ന ബോട്ടുകള്‍ക്കെതിരെ നടപടിയെടുക്കും
കൊല്ലം: വളത്തിനും മറ്റും നിയമവിരുദ്ധമായി ചെറുമത്സ്യങ്ങളെയും മത്സ്യക്കുഞ്ഞുങ്ങളെയും പിടിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ദേശീയഅന്തര്‍ദേശീയ വിപണികളില്‍ നല്ല വില ലഭിക്കുന്ന ചെമ്മീന്‍, കണവ, കൂന്തല്‍ തുടങ്ങിയവയുടെ കുഞ്ഞുങ്ങളെയും മറ്റു ചെറുമത്സ്യങ്ങളെയും പിടിച്ച് നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍ ഇറക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മത്സ്യസമ്പത്ത് നശിപ്പിക്കുന്ന ഇത്തരം നടപടികള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ഇത്തരം മത്സ്യബന്ധനരീതികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്(0474 2792850), ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍(9496007036), മറൈന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍(9447141191), നീണ്ടകര ഫിഷറീസ് സ്റ്റേഷന്‍(0476 268003) എന്നിവിടങ്ങളില്‍ വിവരം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."