ആന്തൂരിലെ ആത്മഹത്യ: ദുരൂഹത നിലനില്‍ക്കുന്നുവെന്ന് കോടിയേരി
കോട്ടയം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കുവൈത്ത് കലാ ട്രസ്റ്റിന്റെ വി.സാംബശിവന്‍ സ്മാരക പുരസ്‌കാരം കവി ഏഴാച്ചേരി രാമച്ചന്ദ്രന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് അന്വേഷണം തുടരുകയാണ്. ഹൈക്കോടതിയും നേരിട്ട് അന്വേഷണം നടത്തുന്നു. അതിനിടെ ഇടതുപക്ഷത്തിനെതിരേ ഒരുകൂട്ടം മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണ്. ആന്തൂര്‍ ആന്തൂരായി തന്നെ നിലനില്‍ക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇനിയെങ്കിലും മനസിലാക്കണം.
സാജനെതിരേ നഗരസഭാ അധ്യക്ഷ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും സാജന്റെ ആത്മഹത്യയ്ക്ക് കാരണം അധ്യക്ഷയാണെന്ന് പ്രചരിപ്പിച്ചു. യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് ആക്രമണമുണ്ടായത്.
യൂനിവേഴ്‌സിറ്റി കോളജ് വിഷയത്തിലും ഇതേനിലയിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഇതിന്റെ പേരില്‍ തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നത് വിദ്യാര്‍ഥികള്‍ അല്ല. യൂനിവേഴ്‌സിറ്റി കോളജില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ അവര്‍ക്ക് സ്വാധീനമില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള 5000 രൂപ വീതമടങ്ങുന്ന എന്‍ഡോവ്‌മെന്റ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്‍ വിതരണം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ എം.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."