ശിവ ഥാപ്പക്ക് സ്വര്‍ണം
അല്‍മാതി: കസാഖിസ്ഥാനില്‍ നടക്കുന്ന പ്രസിഡന്റ്സ് കപ്പ് ബോക്സിങ്ങില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണമെഡല്‍. അസ്താനയില്‍ നടന്ന മത്സരത്തിലാണ് നാലുതവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ശിവ ഥാപ്പ സ്വര്‍ണം സ്വന്തമാക്കിയത്.
ഒളിംപിക്സില്‍ പുതുതായി ഉള്‍പ്പെടുത്തിയ 63 കിലോഗ്രാം വിഭാഗത്തില്‍ ഥാപ്പയുടെ ആദ്യ അന്താരാഷ്ട്ര മത്സരത്തിലായിരുന്നു സ്വര്‍ണം. ഫൈനലില്‍ കസാഖിസ്താന്റെ സാകില്‍ സഫിയുലിനെയായിരുന്നു ഥാപ്പ നേരിടേ@ണ്ടിയിരുന്നത്. എന്നാല്‍ പരുക്കിനെത്തുടര്‍ന്ന് എതിരാളി പിന്മാറിയതോടെ ശിവ ഥാപ്പയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയുടെ വനിതാ താരം പര്‍വീണ്‍ 60 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി.
ഫൈനലില്‍ കസാഖിസ്താന്റെ റിമ്മ വലോസെന്കോയോട് അടിയറവ് പറഞ്ഞാണ് പര്‍വീണ്‍ വെള്ളി നേടിയത്. നേരത്തെ 60 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഥാപ്പ മത്സരിച്ചിരുന്നത്.
അതേസമയം, സെപ്റ്റംബറില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ ഥാപ്പയ്ക്ക് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."