HOME
DETAILS

ബാനറുകള്‍ വിളിച്ചുപറയുന്ന രാഷ്ട്രീയം

  
backup
December 21 2020 | 23:12 PM

n-abu-todays-article-22-12-2020

 


ജീവിതത്തില്‍ ഏത് വിജയത്തിനും ദൈവത്തിനു നന്ദി പറയുന്നവരാണ് വിശ്വാസികളായ മുസ്‌ലിംകള്‍. 'ദൈവമാണ് വലിയവന്‍' എന്ന അര്‍ഥത്തില്‍ അവര്‍ 'അല്ലാഹു അക്ബര്‍' എന്നു തക്ബീര്‍ ധ്വനികള്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍ ഇത് കേള്‍ക്കുമ്പോഴേക്കും അപകടകരമായ മുദ്രാവാക്യമാണ് മുഴങ്ങുന്നതെന്നു തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏറെയുണ്ട്. ഇതില്‍ പൊലിസ് വകുപ്പില്‍ പെട്ടവര്‍പോലും ഉള്‍പ്പെടുന്നു. മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ പച്ചപ്പതാക ഉയര്‍ത്തിയുള്ള ആഹ്ലാദപ്രകടനങ്ങള്‍ സാധാരണമാണല്ലൊ. എന്നാല്‍ അര്‍ധചന്ദ്രാങ്കിതമായ ഈ രാഷ്ട്രീയ പതാക പാകിസ്താന്റെ ദേശീയ പതാകയാണെന്നു പ്രചരിപ്പിക്കുന്നവരും നാട്ടില്‍ ഏറെയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട്ടില്‍ റെക്കോര്‍ഡ് വിജയം നേടിയത് ഓര്‍ക്കുക. അന്നു വിജയഘോഷയാത്രയില്‍ എന്നപോലെ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിലും കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടിയോടൊപ്പം ലീഗിന്റെ ഹരിത പതാകയും ഏറെ ഉയര്‍ന്നിരുന്നു. ഇതിന്റെ പടങ്ങള്‍വെച്ച് ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും കോണ്‍ഗ്രസ് മുന്നണി പാകിസ്താന്‍ പതാക ഉയര്‍ത്തി, വിജയം കൊയ്തുവെന്നു പാവപ്പെട്ട ഇന്ത്യന്‍ ജനതയെ തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ആരോപണങ്ങളില്‍ നിന്നു കുറ്റവിമുക്തനായി, 2004ല്‍ കോഴിക്കോട് തിരിച്ചെത്തിയ മുസ്‌ലിം ലീഗ് നേതാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പച്ചപ്പതാക വീശി സ്വാഗതം ചെയ്തതും പിന്നീട് കേസായതും ചരിത്രം.
എന്നാല്‍ ഇതിനെയൊക്കെ മറികടക്കുംവിധം ഇത്തവണത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു രംഗം നമുക്കു കാണാന്‍ സാധിച്ചു. കേരളത്തില്‍ രണ്ടു കോര്‍പറേഷനുകളും 24 നഗരസഭകളും 184 പഞ്ചായത്തുകളും പിടിച്ചടക്കുമെന്നു വീമ്പിളക്കി അങ്കത്തട്ടിലിറങ്ങിയ ഭാരതീയ ജനതാപാര്‍ട്ടിക്ക് 7000 വാര്‍ഡുകളില്‍ മത്സരിച്ചിടത്ത് ഏതാണ്ട് 2000ല്‍ താഴെ സീറ്റുകളില്‍ മാത്രമേ വിജയം കണ്ടെത്താനായുള്ളൂ. ഇടത് മുന്നണിക്ക് ഐക്യജനാധിപത്യ മുന്നണി വോട്ട് മറിച്ചു നല്‍കിയതാണ് ഉദ്ദേശിച്ച നേട്ടം കൈവരിക്കാനാവാതെ പോയതെന്നു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ജാമ്യമെടുക്കുന്നു. എന്നാല്‍ ജനോപകാര പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിയാത്തതാണ് പരാജയകാരണമെന്നു സീനിയര്‍ നേതാവായ ഒ. രാജഗോപാല്‍ വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു. മാത്രമല്ല, പാര്‍ട്ടിയുടെ പരാജയത്തിനു കാരണക്കാരനായ സുരേന്ദ്രനെ തല്‍സ്ഥാനത്ത് നിന്നു നീക്കണമെന്നു പാര്‍ട്ടിയിലെ ശോഭാസുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ് പക്ഷം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നഗരസഭകളില്‍ പാലക്കാട് നിലനിര്‍ത്തുകയും പന്തളം നേടിയെടുക്കുകയും ചെയ്തതടക്കം, കുറേയേറെ സ്ഥലങ്ങളില്‍ ബി.ജെ.പിയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്നത് നിഷേധിക്കുന്നില്ല.
അതെന്തോ ആകട്ടെ, പച്ചക്കൊടിയും, ദൈവസങ്കീര്‍ത്തനവും രാജ്യദ്രോഹമാണെന്നു പ്രചരിപ്പിക്കുന്ന അതേ പാര്‍ട്ടി, പാലക്കാട് നഗരത്തില്‍ ചെയ്തത് എന്താണെന്നോ അവര്‍ നഗരസഭാ മന്ദിരത്തിനു മുകളില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ ബാനര്‍ കെട്ടിത്തൂക്കി, മോദിയുടെയും അമിത്ഷായുടെയും ചിത്രത്തോടൊപ്പം ശ്രീരാമന്റെ ചിത്രവും അടങ്ങിയ ഫ്‌ളെക്‌സ് ബോര്‍ഡ് ഉയര്‍ത്തി. മര്യാദാപുരുഷനായ ശ്രീരാമന്റേതിനു പകരം, തിടുക്കത്തില്‍ ചിത്രം പോലും ശിവാജിയുടേതായിപ്പോയി. ഒരു ജനാധിപത്യ മതേരരാജ്യത്തിന്റെ ശ്രീകോവിലിലാണ് അവര്‍ ഈ പണി പറ്റിച്ചത്. ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാനുള്ള ലക്ഷ്യത്തോടെ നാനൂറോളം ന്യൂനപക്ഷ നാമധാരികളെ സ്ഥാനാര്‍ഥികളാക്കി നിര്‍ത്തിയിട്ട് നേട്ടങ്ങളൊന്നും കൊയ്യാനവര്‍ക്ക് കഴിഞ്ഞില്ല. എസ്.എന്‍.ഡി.പി പിന്തുണയുള്ള വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനുപോലും ഒരേ ഒരിടത്ത് മാത്രമേ വിജയിക്കാനൊത്തുള്ളൂ. അല്‍ഫോണ്‍സ് കണ്ണന്താനത്തെയും, ടോം വടക്കനെയും പി.സി തോമസിനെയും ഒക്കെ ഒപ്പം കൂട്ടിയിട്ടും ക്രിസ്ത്യന്‍ ബെല്‍ട്ടില്‍ മുന്നോട്ട് പോവാന്‍ സാധിച്ചില്ല. പാര്‍ട്ടിയുടെ സ്റ്റേറ്റ് വക്താവായ ബി. ഗോപാലകൃഷ്ണന്‍ തൃശൂരില്‍ മേയര്‍ കുപ്പായം തുന്നി കാത്തുനില്‍ക്കെ, മുമ്പ് പാര്‍ട്ടി ജയിച്ച അതേ സീറ്റില്‍ നിലം പരിശായി.


സി.പി.എം വിട്ട് കോണ്‍ഗ്രസിലൂടെ ബി.ജെ.പിയിലെത്തിയ എ.പി അബ്ദുള്ളക്കുട്ടിയെ അഖിലേന്ത്യാ വൈസ് പ്രസിഡന്റാക്കി മുസ്‌ലിം വോട്ടിനുള്ള ശ്രമവും വിഫലമായി. ഏറ്റവുമധികം മുസ്‌ലിംകളുള്ള ഉത്തര്‍പ്രദേശില്‍ നിന്നു ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക്‌പോലും ടിക്കറ്റ് നല്‍കാതിരുന്ന പാര്‍ട്ടി കണ്ണൂര്‍ ജില്ലയിലെ നാറാത്ത്, സാക്ഷാല്‍ അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ എ.പി ശറഫുദ്ദീനെ സ്ഥാനാര്‍ഥിയാക്കിയിട്ട് കിട്ടിയത് ഇരുപത് വോട്ടുകള്‍ മാത്രം.


ജയവും തോല്‍വിയും തെരഞ്ഞെടുപ്പുകളുടെ ഭാഗം തന്നെയെന്നു എല്ലാവര്‍ക്കും അറിയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയൊട്ടാകെ മത്സരിച്ചിട്ടും രണ്ടേ രണ്ടു ലോക്‌സഭാ സീറ്റുകള്‍ മാത്രം നേടാന്‍ കഴിഞ്ഞ (ഗുജറാത്തില്‍ നിന്നു ഡോ. എ.കെ പട്ടേലും ആന്ധ്രയില്‍ നിന്നു സി. ജഗന്‍ റെഡ്ഡിയും) ജനസംഘം ഇന്നു 334 എം.പിമാരുള്ള(സഖ്യകക്ഷികള്‍ ഉള്‍പ്പെടെ) എന്‍.ഡി.എ ആയി നാട് ഭരിക്കുന്നു. ആ അവസ്ഥയില്‍ സംസ്ഥാനങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള ശ്രമവുമായി ബംഗാളിലും തമിഴ്‌നാട്ടിലുമൊക്കെ സംഘ്പരിവാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് കാലം കുറച്ചായി. അതിനിടയില്‍ ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ കൗണ്‍സില്‍ ഭരണം, അമ്പത് വര്‍ഷത്തിനുള്ളില്‍ അവര്‍ക്കാദ്യമായി നഷ്ടപ്പെട്ടു. കഴിഞ്ഞാഴ്ച രാജസ്ഥാനില്‍ നടന്ന നഗരസഭാ തെരഞ്ഞെടുപ്പിലും പരാജയത്തിലേക്ക് മൂക്കുകുത്തി. പുതിയ പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ പക്ഷേ, അതൊന്നും കാര്യമാക്കുന്നില്ല. ലക്ഷങ്ങളെ അണിനിരത്തി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെപ്പോലും അടിച്ചമര്‍ത്താനുള്ള കിരാത നടപടികളാണ് ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവര്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. മുത്വലാഖും ഗോവധ നിരോധനവും ലൗ ജിഹാദും പൗരത്വ നിയമവുമൊക്കെ മുന്നിലിട്ട് ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമതവിശ്വാസികളുടെ മതേതരമനസ്സിനെ ഇളക്കിമറിക്കാനുള്ള യത്‌നവുമായി അവര്‍ മുന്നേറുന്നു. എന്നാല്‍ നാട് എത്രമാത്രം അപകടരകരമായ നിലയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് പാലക്കാട് ബാനര്‍ സംഭവം.


പാലക്കാട്ടെ ഒരു ഭരണഘടനാ സ്ഥാപനത്തിന്മേല്‍ കാവിക്കളറിലുള്ള ബാനറും ചിത്രങ്ങളും ഉയര്‍ത്തുമ്പോള്‍, ആ നഗരസഭാ കാര്യാലയത്തില്‍ കനത്ത പൊലിസ് കാവലോടെ വോട്ടെണ്ണല്‍ നടക്കുന്നുണ്ടായിരുന്നു. എന്നിട്ടും പൊലിസ് കേസെടുത്തത്, ഇതിനെതിരേ പരാതി നല്‍കിയപ്പോഴും. ഇതേ പാലക്കാട്ട് 29 വര്‍ഷം മുമ്പ് വര്‍ഗീയ വിദ്വേഷമിളക്കി ബി.ജെ.പി ഏകതായാത്ര നടത്തിയപ്പോഴും മൗനമവലംബിച്ച അതേ പൊലിസാണോ ഇന്നും അവിടെയുള്ളത്? അന്നു എതിര്‍പക്ഷത്തിനുനേരെ വെടിവയ്ക്കാന്‍ കല്‍പിച്ച പൊലിസ് സൂപ്രണ്ട്, വെടികൊണ്ട് മരിച്ചത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു മുസ്‌ലിം പെണ്‍കുട്ടിയാണെന്നു തിരിച്ചറിഞ്ഞത് പിന്നീടാണ്. അന്നത്തെ ആ പൊലിസ് സൂപ്രണ്ട് മുഖ്യമന്ത്രിയുടെ പൊലിസ് കാര്യ ഉപദേഷ്ടാവായി വാഴുന്ന കാലവും ഇത് തന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago