ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് ഫൊക്കാനായുടെ വിജയം; ഉമ്മന്‍ ചാണ്ടി
ആലപ്പുഴ : കേരളത്തില്‍ അര്‍ഹിക്കുന്നവരെ സഹായിക്കുവാന്‍ നിരവധി ആളുകള്‍ ഉണ്ട്.അതിനു മാതൃകയാകാന്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഫൊക്കാനാ ചാരിറ്റി പദ്ധതിയുടെ ഭാഗമായി പിറവത്ത് നല്‍കിയ വീട് ലഭിച്ചത് ഞാന്‍ നിര്‍ദേശിച്ച ഒരു കുടുംബത്തിനാണ്.സുരക്ഷിതമായി തന്റെ മകളെ താമസിപ്പിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒരു അനാഥാലയത്തില്‍ താമസിപ്പിക്കുന്ന വിവരം അറിയുകയും അവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ സാധിക്കുമോ എന്നു ഫൊക്കാനാ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടനോട് ആവശ്യപ്പെടുകയായിരുന്നു.ആ ആവശ്യം അവര്‍ നിരസിച്ചില്ല .അതു സ്വന്തം ആവശ്യം പോലെ കാണുകയും വളരെ പെട്ടന്ന് തന്നെ നിര്‍മ്മിച്ചു വിധവയായ ഒരു അമ്മയ്ക്കും രണ്ടു മക്കള്‍ക്കും തണല്‍ ആകുവാന്‍ ഫൊക്കാനായ്ക്കു സാധിച്ചിരിക്കുന്നു.എന്നെ സംബന്ധിച്ചു ഉള്ള സന്തോഷം മറ്റൊന്ന് കൂടിയാണ്.കാരണം ആ വിധവയുടെ മകളെ വിവാഹം കഴിക്കുവാന്‍ സാമ്പത്തികമായി പ്രാപ്തിയുള്ള ഒരു യുവാവും കുടുംബവും മുന്നോട്ടു വന്ന് ആ കുടുംബത്തിന് തണല്‍ ആകുന്നു.
അതിനു തുടക്കം കുറിച്ചത് ഫൊക്കാനായാണ് എന്നു പറയുന്നതില്‍ സന്തോഷം ഉണ്ട്.അങ്ങേയറ്റം സന്തോഷത്തോടെയാണ് ഈ ചടങ്ങു ഉദ്ഘാടനം ചെയ്യുന്നത്.ഉമ്മന്ചാണ്ടിയിയുടെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ പെന്‍സല്‍വെനിയ മുന്‍ സ്പീക്കര്‍ ജോണ് പേര്‍സല്‍ ,കേരളാ കണ്‍ വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍,എക്‌സിക്കുട്ടിവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്,മുന്‍ ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജ് കൊരുത്, കൗണ്ടി ളേജിസ്‌ളേചര്‍ റോക് ലാന്‍ഡ് കൗണ്ടി ആനി പോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഫൊക്കാനാ മുന്‍ ജനറല്‍ സെക്രട്ടറി മധുനായര്‍,നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍.ബി നായര്‍,ശ്രീകുമാര്‍ ഉണ്ണിത്താന്‍,ജോര്‍ജ് ഓലിക്കല്‍,ടി എസ് ചാക്കോ,അലക്‌സ് തോമസ്,മാത്യു കൊക്കുറ, മോഡി ജേക്കബ്,സുധാ കര്‍ത്ത,ഡോ.മാത്യു വര്‍ഗീസ്,അബ്രഹാം കളത്തില്‍,ജോര്‍ജ് മാമന്‍ കൊണ്ടുര്‍,ടി എസ് ചാക്കോ,സണ്ണി മാറ്റമനതുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."