സ്‌കൂള്‍ ബസ് ഡ്രൈവറെ പൊലിസ് മര്‍ദിച്ചത് കള്ളക്കേസില്‍ കുടുക്കി
പള്ളുരുത്തി: പൊലിസ് മര്‍ദനത്തില്‍ നട്ടെല്ല് തകര്‍ന്ന ഇടക്കൊച്ചി കേളമംഗലത്ത് സ്വദേശി കെ.എസ് സുരേഷിന് 10 ലക്ഷം രൂപ നല്‍കാന്‍ പൊലിസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് ഉത്തരവിട്ടു. ഐലന്റ് വിദ്യാലയത്തിലെ ഡ്രൈവറായിരുന്ന സുരേഷ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചുവെന്ന പരാതി കെട്ടിച്ചമച്ചതാണെന്നും കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തി. 2016 ജൂലൈ 1നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പിതാവിന് സുഹൃത്തായ പൊലിസ് ഉദ്യോഗസ്ഥരില്‍ ഉണ്ടായ സ്വാധീനം ഉപയോഗിച്ച് സുരേഷിനെ വ്യാജ പരാതി വാങ്ങി മര്‍ദ്ദിക്കുകയായിരുന്നു.
സുരേഷിനെ മര്‍ദ്ദിച്ചതിന് ഹാര്‍ബര്‍ എസ് ഐ ജോസഫ് സാജന്‍, സി പി ഒ മാരായ പ്രകാശന്‍, രാജീവന്‍ എന്നിവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സമീപത്തെ സ്റ്റേഷനിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നും ഇതിനിടയില്‍ കേസില്‍പെട്ട പോലീസ് ഉദ്യോഗസ്ഥന് സ്ഥാനം കയറ്റം നല്‍കിയെന്നും അതോറിറ്റി കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."