HOME
DETAILS

കന്നുകാലി അറവ് നിരോധനം: ജില്ലയിലെങ്ങും പ്രതിഷേധം വ്യാപകം

  
backup
May 28 2017 | 00:05 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%9c


കര്‍ഷകരോടുള്ള വെല്ലുവിളി:
കര്‍ഷക കോണ്‍ഗ്രസ്

കല്‍പ്പറ്റ: കന്നുകാലി വില്‍പ്പന നിരോധിച്ചത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ തളര്‍ച്ചയും കടക്കെണിയും മൂലം ആത്മഹത്യ തുടര്‍ക്കഥയായിരുന്ന വയനാട്ടിലെ കര്‍ഷകരുടെ രക്ഷാമാര്‍ഗമായിരുന്നു കാലി വളര്‍ത്തല്‍. ക്ഷീരമേഖലയിലും ഇറച്ചി ആവശ്യത്തിനായും ഉരുക്കളെ വളര്‍ത്തി ഉപജീവനമാര്‍ഗം കണ്ടെത്തികൊണ്ടിരുന്ന കര്‍ഷകര്‍ക്ക് കേന്ദസര്‍ക്കാരിന്റെ വിജ്ഞാപനം ഇരുട്ടടിയായിരിക്കുകയാണ്.
അവ്യക്തമായ ഈ ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഫാസിസമാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ലക്ഷകണക്കിന് സാധാരണ കര്‍ഷകരെ അകറ്റി നിര്‍ത്തി കുത്തകവല്‍ക്കരണം നടത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കന്നുകാലി വില്‍പന നിരോധനത്തിനെതിരെ നിയമ ലംഘന സമരമുള്‍പെടെയുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക്, ടോമി തേക്കുമല, പി.എം ബെന്നി, എം.എ പൗലോസ്, ജോസ് കാരനിരപ്പില്‍, ഒ.വി റോയ് പങ്കെടുത്തു.
സുല്‍ത്താന്‍ ബത്തേരി: രാജ്യവ്യാപകമായി കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുസ്്‌ലിംലീഗ് ബത്തേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ടൗണ്‍ ചുറ്റി സമാപിച്ച പ്രകടനത്തിന് പി.പി അയ്യൂബ്, ഷബീര്‍ അഹമ്മദ്, കെ നൂറുദ്ദീന്‍ നേതൃത്വം നല്‍കി.

 

'അംഗീകരിക്കാനാകില്ല'
കല്‍പ്പറ്റ: കന്നുകാലി അറവും വില്‍പനയും നിരോധിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ അഭിപ്രായപ്പെട്ടു. . മതാചാരപ്രകാരമുള്ള ബലി നിരോധനവും മതേതരഇന്ത്യയില്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം തീരുമാനത്തിലൂടെ ബി.ജെ.പി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മുഖം വെളിച്ചത്തുവന്നിരിക്കുകയാണ്.
അറവു നിരോധനം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാനസെക്രട്ടറി പി.കെ ബാബു പറഞ്ഞു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  14 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  32 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  35 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago