HOME
DETAILS
MAL
ഹജ്ജ് 2019; അറഫയിലെ നമിറ മിനയിലെ ഖൈഫ് പള്ളികളിൽ നവീകരണം പൂർത്തിയായി
backup
July 22 2019 | 14:07 PM
മക്ക: വിശുദ്ധ ഹജ്ജിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കെ ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്ന അറഫ , മിന എന്നിവിടങ്ങളിലെ അറ്റകുറ്റപണികൾ ദ്രുത ഗതിയിലാക്കി. രണ്ടു സ്ഥലങ്ങളിലെയും പള്ളികളുടെ അറ്റകുറ്റ പാനികൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. അറഫയിൽ മസ്ജിദുന്നമിറയും മിനയിലെ ഖൈഫ് പള്ളിയുടെയും അറ്റകുറ്റപണികളാണ് പൂർത്തിയായിയിരിക്കുന്നത്. ജനലക്ഷങ്ങൾ കൂടുന്ന ഇരു പള്ളികളിളെയുംവായു ശുദ്ധീകരണ സംവിധാനത്തിന്റെയും എയർകണ്ടീഷൻ സംവിധാനത്തിനെയും അറ്റകുറ്റപണികളാണ് നടന്നിരുന്നത്.
പള്ളിക്കകത്ത് ശീതീകരണ ശീതീകരണ ഉണ്ടെങ്കിലും ജനലക്ഷങ്ങൾ ഒരേ സമയം സംഗമിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഓക്സിജന്റെ അളവ് കുറയൽ പരിഹരിക്കുന്നതിനാണ് എയർകണ്ടീഷനിംഗ് രംഗത്തെ അതി നൂതന സംവിധാനങ്ങളും അതോടൊപ്പം വായു ശുചികരണ സംവിധാനങ്ങളും ഒരുക്കിയത്. കൂടാതെ, ഇരു പള്ളികളിലെയും വൈദ്യുത, ജല വിതരണ സംവിധാനങ്ങളുടെയും അറ്റകുറ്റ പണികൾ പൂർത്തിയാക്കുകയും പ്രവർത്തന ക്ഷമത പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, തിരക്കേറുന്ന സമയത്തും ഹജ്ജ് ദിവസങ്ങളിലും അടിയന്തിര ചികിത്സ ആവശ്യമാകുന്ന തീർത്ഥാടകരുടെ സഹായത്തിനായി ആറു ഹെലിപ്പാഡുകളും സജ്ജമാക്കിയിട്ടുമുണ്ട്. മക്കയിലെയും പുണ്യ സ്ഥലങ്ങളിലെയും ആശുപത്രികളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഹെലിപ്പാഡുകൾ ഒരുക്കിയിരിക്കുന്നത്. മക്കയിൽ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി, അൽനൂർ സ്പെഷ്യലിസ്റ്റ് ആശുപത്രി, ഹിറാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലും പുണ്യസ്ഥലങ്ങളിൽ ഈസ്റ്റ് അറഫ ആശുപത്രി, അറഫ ജനറൽ ആശുപത്രി, മിന അൽത്വവാരി ആശുപത്രി എന്നിവിടങ്ങളിലുമാണ് ആറു ഹെലിപ്പാഡുകൾ സജ്ജീകരിച്ചത്. ഹെലിപ്പാഡുകൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ ആരോഗ്യ മന്ത്രാലയം രജിസ്റ്റർ ചെയ്തിട്ടുണ്ട്. മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവ അടക്കം അടിയന്തര മെഡിക്കൽ ഇടപെടൽ ആവശ്യമുള്ള കേസുകൾ വിദഗ്ധ ചികിത്സ ലഭ്യമായ ആശുപത്രികളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനാണ് ഹെലിപാഡുകൾ ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."