സഊദിയിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു
റിയാദ്: സഊദിയിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ പരിക്കെറ്റ് മലയാളി മരണപ്പെട്ടു. മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദ് പുള്ളിയിൽ (52) ആണ് മരിച്ചത്. ജിസാനിനടുത്ത് അബൂ അരീഷിലാണ് സംഭവം.
സൂപ്പർമാർക്കറ്റ് കടയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. കഴുത്തിന് കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. അമല്‍ പെട്രോള്‍ പമ്പിനടുത്തുള്ള ഹകമി സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്കാരനായ ഇദ്ദേഹം ജോലി ചെയ്തിരുന്ന മിനി മാര്‍ക്കറ്റില്‍ രാത്രി ഗ്ലാസ് വാതില്‍ അടച്ച് ജോലി ചെയ്യുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് മൃതദേഹം കണ്ടെത്തിയത്. കടയിലെ സിസിടിവി നശിപ്പിച്ച നിലയിലാണ്. പെട്രോൾ പമ്പിലെ സിസിടിവി പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാനിരിക്കെയാണ ദാരുണ സംഭവം. മൃതദേഹം അബൂ അരീഷ് ജനറല്‍ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."