യു.എ.ഇയിലെ അധ്യാപകര്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ്: ഇളവിനായി ഇടപെടുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: യു.എ.ഇയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരായ അധ്യാപകര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന യു.എ.ഇ സര്‍ക്കാരിന്റെ നിബന്ധനയില്‍ ഇളവ് വരുത്താന്‍ ആവശ്യമായ നയതന്ത്ര നടപടികള്‍ സ്വീകരിച്ചു വരുന്നതായി എന്‍.കെ പ്രേമചന്ദ്രന് എം.പിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
വര്‍ഷങ്ങളായി യു.എ.ഇയില്‍ ജോലിനോക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുളള യോഗ്യരായ അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്ന തരത്തിലുളള പരിഷ്ക്കാരമാണ് യു.എ.ഇ സര്‍ക്കാര്‍ കൊണ്ടുവന്നത്. യു.എ.ഇ സര്‍ക്കാരിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ജോലിയില്‍ തുടരാന്‍ കഴിയൂ എന്ന നിബന്ധന നൂറുകണക്കിന് അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പഠിച്ച സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റിന് പുറമെ റഗുലര്‍ കോഴ്സാണ് പഠിച്ചതെന്നുളള സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."