പ്ലാസ്റ്റിക് നിര്‍മിത പതാകയ്ക്ക് വിലക്ക്
തൃശൂര്‍: സ്വാതന്ത്ര്യ ദിനം പോലുള്ള ദേശീയ ദിനാഘോഷ വേളകളില്‍ പ്ലാസ്റ്റിക് കൊണ്ട് ദേശീയ പതാക ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും കര്‍ശനമായി വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. കമ്പിളി, പരുത്തി, ഖാദി, സില്‍ക്ക് എന്നിവയില്‍ കൈകൊണ്ട് നെയ്തതായിരിക്കണം ദേശീയ പതാകകള്‍ എന്നാണ് ദേശീയ പതാക കോഡില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ദേശീയ ദിനാഘോഷങ്ങള്‍ പോലുളള വിശേഷാവസരങ്ങളില്‍ പേപ്പറില്‍ നിര്‍മിച്ചിട്ടുളള ദേശീയ പതാകയും ഉപയോഗിക്കാം.
എന്നാല്‍ ഉപയോഗിച്ച ശേഷം ഇത്തരത്തിലുളള പതാകകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ദേശീയ പതാകയുടെ പ്രാധാന്യത്തിനും മഹത്വത്തിനും അനുസൃതമായ രീതിയില്‍ സ്വകാര്യമായി വേണം ഇത്തരം പതാകകളെ നിര്‍മാര്‍ജനം ചെയ്യാന്‍. പ്ലാസ്റ്റിക് പതാകയുടെ അനിയന്ത്രിതമായ ഉപയോഗം പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന കാര്യവും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."