നിലപാടിലുറച്ച് ഗവര്‍ണര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനുളള അനുമതി നിഷേധിച്ച തന്റെ നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
നിയമസഭാ സമ്മേളനം നടത്തുന്നതിനുള്ള അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്നും അനുമതി നിഷേധിച്ചതില്‍ ഭരണഘടനാ ലംഘനമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച മറുപടിക്കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കത്ത് തനിക്കു ലഭിക്കും മുന്‍പ് മാധ്യമങ്ങളില്‍ വന്നതില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു.
അതീവ രഹസ്യസ്വഭാവമുള്ളത് എന്നു പറഞ്ഞാണ് മുഖ്യമന്ത്രിയുടെ കത്ത് ലഭിക്കുന്നത്. എന്നാല്‍ തനിക്കു കത്ത് കിട്ടുമ്പോള്‍ തന്നെ ചാനലില്‍ അത് വാര്‍ത്തയാകുന്നുവെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
എന്താണ് പ്രത്യേക സമ്മേളനം ചേരാനുള്ള അടിയന്തിര സാഹചര്യം എന്ന ചോദ്യത്തിനു സര്‍ക്കാര്‍ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും ഗവര്‍ണറുടെ മറുപടിക്കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."