കുരുമുളക് വില കുത്തനെ ഇടിയുന്നു: മലയോര കര്‍ഷകര്‍ ആശങ്കയില്‍
തൊടുപുഴ: കുരുമുളക് വില കുത്തനെയിടിയുന്നത് മലയോര കര്‍ഷകരെ ആശങ്കയിലാക്കുന്നു. ഉല്‍പാദന ചെലവുമായി നോക്കുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്ന വില മതിയാവില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 100 രൂപയുടെ കുറവുണ്ടായി.
ഒരു വര്‍ഷത്തിനിടെ 220 രൂപയുടെ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ സീസണില്‍ കിലോയ്ക്ക്് 700 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് കട്ടപ്പന മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭിക്കുന്നത് 480 മാത്രമാണ്. കഴിഞ്ഞ മാസം 580 രൂപ വരെ വിലയുണ്ടായിരുന്നു.
വന്‍കിട വ്യാപാരികളുടെ അനിയന്ത്രിതമായ ഇറക്കുമതിയാണ് കുരുമുളക് വിലയിടിവിന് കാരണം. ആഭ്യന്തര ഉല്‍പാദനത്തില്‍ കഴിഞ്ഞ സീസണില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടും വില താഴ്ന്നതും കര്‍ഷകരെ ആശങ്കയിലാക്കി. 2011 -12 വര്‍ഷം 2,01,381 ഹെക്ടറിലാണ് ഉല്‍പാദനമുണ്ടായിരുന്നത്. എന്നാല്‍ 2015 -16 ല്‍ 1,28,870 ഹെക്ടറായി ഇത് കുറഞ്ഞു. ഇറക്കുമതിയും കച്ചവടക്കാരുടെ കള്ളക്കളികളുമാണ് ഇന്ത്യന്‍ കുരുമുളകിന്റെ വിപണി ഇടിക്കുന്നത്.
പ്രമുഖ കുരുമുളക് ഉല്‍പാദന രാജ്യങ്ങളായ ബ്രസീല്‍, വിയറ്റ്‌നാം, ശ്രീലങ്ക എന്നിവടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തവയും ഇന്ത്യന്‍ കുരുമുളകുമായി കൂട്ടിക്കലര്‍ത്തി കയറ്റുമതി ചെയ്യാന്‍ തുടങ്ങിയതാണ് വില ഇടിച്ചത്. 2011 -12 വര്‍ഷ 17,565 ടണ്‍ ഇറക്കുമതിയാണുണ്ടായത്. എന്നാല്‍ 2014 -15 ല്‍ 21,300, 2015 -16 ഇതുവരെ 19365 ടണ്‍ ആയും ഉയര്‍ന്നു. കയറ്റുമതിക്കു സാധ്യതയില്ലാതായതും ഇറക്കുമതി വര്‍ധിച്ചതുമാണു കുരുമുളകു വിപണിയുടെ നട്ടെല്ലൊടിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ഉല്‍പാദനം കുറഞ്ഞതിനാല്‍ കുരുമുളക് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതാണ് വില കുറയാന്‍ കാരണം. വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നാണ് രാജ്യത്ത് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്.
ബ്രസീലില്‍ നിന്നുള്ള കുരുമുളക് സെപ്റ്റംബറോടെ വിപണിയില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കുരുമുളകു ലഭ്യമാക്കാന്‍ മറ്റു രാജ്യങ്ങള്‍ മത്സരിക്കുന്നതിനാലാണ് കയറ്റുമതി നടത്താനാകാത്ത സ്ഥിതി സംജാതമായിരിക്കുന്നത്. വിയറ്റ്‌നാമില്‍ നിന്നുള്ള ഇറക്കുമതിയാണ് രാജ്യത്തെ കുരുമുളകു വിപണിയെ സാരമായി ബാധിച്ചത്. വിയറ്റ്‌നാമില്‍നിന്ന് ഇന്ത്യയിലേക്ക് 56 ശതമാനം നികുതിയില്‍ കുരുമുളക് ഇറക്കുമതി ചെയ്യാനാണ് അനുമതിയെങ്കിലും കൊളംബോയിലൂടെ എട്ടുശതമാനം നികുതിയില്‍ ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു.
ഗുണനിലവാരം കുറവാണെങ്കിലും ഒരു പരിശോധനയും കൂടാതെയാണ് ഇതു തുറമുഖങ്ങളിലൂടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതെന്നും ആരോപണമുണ്ട്. രണ്ടുവര്‍ഷം മുന്‍പ് കിലോഗ്രാമിന് 760 രൂപവരെ കുരുമുളകിന് വില ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."