എല്‍.ഡി.എഫ് സര്‍ക്കാര്‍ സുസ്ഥിരമായ വികസനത്തിന് അടിത്തറപാകി: മന്ത്രി കെ. രാജു
വൈക്കം: ഒരു വര്‍ഷം കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ സുസ്ഥിരമായ വികസനത്തിന് അടിത്തറപാകിയെന്ന് മന്ത്രി കെ. രാജു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയുടെ ഉന്നമനത്തിനായി ആര്‍ദ്രം പദ്ധതിയും, ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും, മാലിന്യ നിര്‍മാര്‍ജ്ജനം നടപ്പിലാക്കുന്നതിനുമായി ഹരിത കേരളം പദ്ധതിയും നടപ്പിലാക്കി. ഇതെല്ലാം പൂര്‍ണമാകുന്നതോടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷനായി. എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി. സുഗുതന്‍, ഇ.എം കുഞ്ഞുമുഹമ്മദ്, സി.പി.ഐ ടി.എന്‍ രമേശന്‍, കെ.കെ ഗണേശന്‍, സി.കെ ആശ എം.എല്‍.എ, പി.ജി ഗോപി, കെ. ശെല്‍വരാജ്, എ.പി കുര്യന്‍, ടി.വി ബേബി, കെ. അരുണന്‍, കെ.ഡി വിശ്വനാഥന്‍, എം.പി ജയപ്രകാശ്, എം.കെ രവീന്ദ്രന്‍, വി.ആര്‍ രാമദാസ്, ശിവദാസന്‍, ഷണ്‍മുഖന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."