അപകടത്തില്‍ തകര്‍ന്നാല്‍ പൊലിസ് തരും ഇനി ഹെല്‍മറ്റ്
കോഴിക്കോട്: നഗരത്തില്‍ വച്ച് യാത്രക്കിടെ ഹെല്‍മറ്റ് തകര്‍ന്നാല്‍ പൊലിസ് ഇനി സൗജന്യമായി ഹെല്‍മറ്റ് നല്‍കും. കോഴിക്കോട് സിറ്റി പൊലിസാണ് സൗജന്യ ഹെല്‍മറ്റ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നഗരത്തില്‍ വച്ച് അപകടത്തില്‍ പെടുന്നവര്‍ക്കാണ് സൗജന്യമായി ഹെല്‍മറ്റ് നല്‍കുക.
കോഴിക്കോട് സിറ്റി പരിധിയില്‍ വച്ച് ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിച്ച് അപകടത്തില്‍പെട്ട് ഹെല്‍മെറ്റ് പൊട്ടിപോകുന്നവര്‍ അപ്പോള്‍ തന്നെ 1099, 9497934724 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നാണ് പൊലിസ് അറിയിച്ചിരിക്കുന്നത്. ട്രാഫിക് പൊലിസില്‍ വിവരമറിയിച്ചാല്‍ ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മറ്റ് സൗജന്യമായി നല്‍കുമെന്നാണ് അറിയിപ്പ്'.
റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനായി പൊലിസ് നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നിയമംലംഘിച്ചവര്‍ക്ക് ബംപര്‍ സമ്മാനവുമായി ട്രാഫിക് പൊലിസ് രംഗത്തെത്തിയിരുന്നു. 100 രൂപ പിഴ ഈടാക്കിയ ശേഷമായിരുന്നു ഹെല്‍മെറ്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."