HOME
DETAILS
MAL
കിണര്‍ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണയാളെ രക്ഷപ്പെടുത്തി
backup
May 28 2017 | 22:05 PM
ആറ്റിങ്ങല്‍: കിണറ് വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ് പരുക്കേറ്റയാളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു.
മണനാക്ക് പാണന്റെ മുക്ക് അലീനയുടെ വീട്ടിലെ കിണറ് വൃത്തിയാക്കാന്‍ ഇറങ്ങിയ പാണന്റെ മുക്ക് സ്വദേശി ബാബു (48) വാണ് ശ്വാസ തടസം അനുഭവപ്പെട്ട് കിണറിനുള്ളിലേക്ക് കുഴഞ്ഞു വീണത്. ഇയാളുടെ നടുവിന് പരുക്കേറ്റു.
ഏകദേശം 85 അടി താഴ്ചയും വെളളമില്ലാത്തതുമായ കിണറായിരുന്നു ഇത്. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് യൂനിറ്റിലെ ലീഡിങ് ഫയര്മാന്മാരായ വിജയകുമാര്‍, സജിത് ലാല്‍ ,ഫയര്മാന് മനു എന്നിവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആദ്യം ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."