HOME
DETAILS
MAL
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയാറെന്ന് ട്രംപ്
backup
July 22 2019 | 21:07 PM
വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാക് മധ്യസ്ഥതയ്ക്ക് താന്‍ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടു രാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില് സഹായിക്കാന്‍ തയാറാണെന്നും വൈറ്റ് ഹൗസില്‍ പാക് പ്രധാനമന്ത്രി ഇംറാന്ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് പറഞ്ഞു.
ട്രംപിന്റെ വാക്കുകള്‍ ഇംറാന്ഖാന് സ്വാഗതം ചെയ്തു. അതേസമയം കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥത ആവശ്യമില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്.
2016ലെ പത്താന്‍കോട്ട് വ്യോമാക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."