HOME
DETAILS

ചരിത്രത്തിന്റെ നീതിനിഷേധം ഇന്ത്യയില്‍

  
backup
July 22, 2019 | 11:12 PM

kkn-kurupp-todays-article-23-07-2019

 


മലബാര്‍ കലാപ കാലത്ത് അനേകം കലാപകാരികളെ ശിക്ഷയുടെ ഭാഗമായി ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് നാടുകടത്തുകയുണ്ടായി. അവരില്‍ പലരും വഴിയില്‍വച്ചും പിന്നീട് ആദിവാസികളുമായുള്ള സംഘട്ടനത്തിലും മലേറിയ പോലെയുള്ള രോഗങ്ങള്‍ പിടിപെട്ടും മരണപ്പെടുകയുണ്ടായി. ഇന്ത്യയിലെ മറ്റു ജയിലുകളിലേതിനെക്കാള്‍ ദയനീയമായ ഒരു ജീവിതമാണ് ആന്‍ഡമാനിലെ ഈ തുറന്ന ജയിലുകളില്‍ തടവുകാര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. നാടുകടത്തപ്പെട്ടവരില്‍ പല പുരുഷന്മാരും ശിക്ഷാകാലാവധിക്കുശേഷം ജന്മനാട്ടിലേക്ക് തിരിച്ചുവന്നെങ്കിലും അവരില്‍ പലര്‍ക്കും ഇവിടെ തുടര്‍ന്നു ജീവിക്കാനായില്ല. ഈ നാടിന്റെ ഭാഗമായി ജീവിക്കാന്‍ കഴിയാത്ത മാനസികവും മറ്റുമായ ആഘാതം കാരണം പലരും കുടുംബസമേതം വീണ്ടും ആന്‍ഡമാനിലേക്കുതന്നെ തിരിച്ചുപോകുകയും അവിടത്തെ കൃഷിഭൂമിയില്‍ തൊഴിലിലേര്‍പ്പെടുകയും ചെയ്തു.
യുദ്ധാനന്തരകാല ദാരിദ്ര്യവും വികസനമില്ലായ്മയും ഭരണാധികാരികളുടെ ക്രൂരതയുമെല്ലാം സഹിച്ച് അവരവിടെ ജീവിക്കുകയും അതേ മണ്ണില്‍ത്തന്നെ അലിഞ്ഞുചേരുകയും ചെയ്തു. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതിരുന്ന അവരുടെ സന്താനപരമ്പരകളും അതേ വഴിയില്‍ തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോയി. അവരുടെ പിന്‍തലമുറകളില്‍പ്പെട്ടവരാണ് മലബാര്‍ കലാപത്തിന്റെ ശതാബ്ദിയുടെ മുന്നോടിയായി എസ്.കെ.എസ്.എസ്.എഫ് മഞ്ചേരിയില്‍ സംഘടിപ്പിച്ച ആന്‍ഡമാന്‍-മലയാളി ചരിത്രസമ്മേളനത്തിന് എത്തിയത്.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റ പദ്ധതിയില്‍ രാഷ്ട്രീയകുറ്റവാളികളായി പങ്കെടുക്കേണ്ടിവന്ന ഈ നിര്‍ഭാഗ്യവാന്മാരെത്തുടര്‍ന്ന് അവരുടെ മക്കള്‍ക്കും പേരമക്കള്‍ക്കുമെല്ലാം വളരെ ക്ലേശകരമായ ഒരു ജീവിതാവസ്ഥയാണ് ആന്‍ഡമാന്‍ ദ്വീപുകളിലുള്ളത്. അവരുടെ പൂര്‍വപിതാക്കള്‍ ജനിച്ചുവളര്‍ന്ന മണ്ണായ മലബാറും വിശേഷിച്ച് മലപ്പുറവും ദശാബ്ദങ്ങളായി വമ്പിച്ച മാറ്റങ്ങളുടെ പാതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. പ്രവാസികളായി അറേബ്യന്‍ ഗള്‍ഫിലേക്ക് പോയവരും വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ ഉന്നതവിദ്യാഭ്യാസം നേടി പുറത്തുവന്നവരും മറ്റു ജനവിഭാഗങ്ങളും സമുദായങ്ങളും സമാനമായ പുരോഗതിയാണ് നേടിയിരിക്കുന്നത്. അതില്‍ വളരെ നിര്‍ണായകമായ ഒരു പങ്കാണ് കാലിക്കറ്റ് സര്‍വകലാശാല വഹിച്ചിരിക്കുന്നത്.
സ്ത്രീശാക്തീകരണത്തിലും വനിതാവിദ്യാഭ്യാസത്തിലും ഈ പ്രദേശം ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഒരുപക്ഷേ, ജസ്റ്റിസ് രജീന്ദ്രന്‍ സച്ചാര്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പലതും ഇവിടത്തെ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ച് വേണ്ടത്ര ആവശ്യമില്ലാത്തവയാണെന്നു പറയാം. എന്നാല്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന യാതനകള്‍ കമ്മിഷന്റെ നിഗമനങ്ങള്‍ സാധൂകരിക്കുന്നവ തന്നെയാണ്.
കേരളത്തിലെ മാറി മാറി വന്ന സര്‍ക്കാരുകളും 1969ല്‍ ഉണ്ടായ മലപ്പുറം ജില്ലയുടെ രൂപീകരണവും ഇവിടത്തെ നിവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയില്‍ നിര്‍ണായകമായ പങ്കുകള്‍ വഹിച്ചിട്ടുണ്ട്. ഇവിടത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയപ്രവര്‍ത്തനങ്ങളും പത്രപ്രവര്‍ത്തനങ്ങളുമെല്ലാം ഈ പുരോഗതി കൈവരിക്കാന്‍ കാരണമായിട്ടുണ്ട്.
ശിക്ഷ കൈവരിച്ചുകൊണ്ട് ആന്‍ഡമാനിലെത്തിയവരുടെ ബന്ധുക്കളായ മാപ്പിള സമൂഹം പലപ്പോഴും അവഗണനയുടെ ചരിത്രഘട്ടത്തിലൂടെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. മാപ്പിളപ്പോരാളികളായ പ്രപിതാമഹന്മാരുടെ നാടുകടത്തലിന്റെ തിക്താനുഭവങ്ങള്‍ ഇന്നത്തെ തലമുറയാണ് അനുഭവിക്കുന്നത്. ഒരു കണക്കിന് ഭരണകൂടവും നിയമങ്ങളുമെല്ലാം അവരെ ഇന്ത്യയിലെ ആദിവാസിസമൂഹത്തിനൊപ്പം എത്തിച്ചിരിക്കുകയാണ്. മലപ്പുറത്തെ മാപ്പിളമാരില്‍ പുരുഷന്മാരായും സ്ത്രീകളായും നൂറുകണക്കിന് ഡോക്ടര്‍മാരെ കാണാനാകും. എന്നാല്‍ ആന്‍ഡമാനിലെ മുസ്‌ലിം സമൂഹത്തില്‍ ഡോക്ടര്‍മാരുടെ എണ്ണം എത്രമാത്രമാണെന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു.
അങ്ങനെ അവശിഷ്ടമാക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധികളായി അവരില്‍ ഏതാനും പേര്‍ മഞ്ചേരിയിലെത്തുമ്പോള്‍ ചരിത്രത്തിന്റെ ഒരു വിരോധാഭാസമായിട്ട് അതിനെ നമുക്ക് കാണാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  14 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  14 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  14 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  14 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  14 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  14 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  14 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  14 days ago