കന്നുകാലി കശാപ്പു നിരോധനം; നാടാകെ പ്രതിഷേധം ആളിക്കത്തുന്നു
മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാറിന്റെ കന്നുകാലി നിരോധനത്തിനെതിരേ മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മുസ് ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി. മുഹമ്മദ് ബഷീര്‍, ഹുസൈന്‍ കളത്തില്‍, റഫീഖ് കുന്തിപ്പുഴ, സി.കെ അഫ്‌സല്‍, യൂസഫ് ഹാജി, സിറാജുദ്ദീന്‍, റഷീദ് കുറുവണ്ണ, നാസര്‍ പാതാക്കര, മുജീബ് പെരിമ്പിടി നേതൃത്വം നല്‍കി.
ആനക്കര: കശാപ്പിനായി ചന്തകളില്‍ കന്നുകാലികളെ വില്‍പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരേ കുമരനല്ലൂരില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തി. സി.എം. അലി ഉദ്ഘാടനം ചെയ്തു. ടി. ഖാലിദ് അധ്യക്ഷനായി. അലി കുമരനല്ലൂര്‍, പി.ഇ.എ. മജീദ്, ബുഖാരി മാനു, കെ. സമദ്, കെ. ഷിഹാബ്, ഷറഫു പിലാക്കല്‍, കെ. നൂറുല്‍ അമീന്‍, ഷാഫി തങ്ങള്‍, ഇ.കെ. കുഞ്ഞിമാന്‍ പ്രസംഗിച്ചു.
പടിഞ്ഞാറങ്ങാടി: തൃത്താല കേന്ദ്ര സര്‍ക്കാരിന്റെ അവകാശങ്ങള്‍ക്ക് മേലെയുള്ള കടന്ന് കയറ്റത്തിനെതിരേയും, ബീഫ് നിരോധനത്തിനെതിരെയും തൃത്താല പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലക്ക് ബീഫ് വിതരണം ചെയ്ത് കൊണ്ട് ബീഫ് ഫെസ്റ്റും ഇന്ന് വൈകുന്നേരം നാല് മണിക്ക് തൃത്താല സെന്ററില്‍ നടക്കും.
പ്രതിഷേധ പ്രകടനത്തിന്ന് മുമ്പ് റിലീഫ് വിതരണത്തെ കുറിച്ചും മറ്റും ചര്‍ച്ച ചെയ്യുന്നതിന്ന് വേണ്ടി പഞ്ചായത്ത് കമ്മിറ്റിയുടെ യോഗം തൃത്താല ശിഹാബ് തങ്ങള്‍ റിലീഫ് സെന്റെറില്‍ നടക്കും.
എല്ലാ ശാഖാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കണമെന്നും അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് കൊണ്ട് വരണമെന്നും മുഹമ്മദ് ഫാറൂഖി, പത്തില്‍ അലി, എം.എന്‍ നൗഷാദ് മാസ്റ്റര്‍, കെ.വി ഹിളര്‍, യു.ടി ത്വാഹിര്‍ അറിയിച്ചു.
ആലത്തൂര്‍: രാജ്യത്ത് കന്ന്കാലി കശാപ്പ് നിരോധിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍ വലിച്ചില്ലെങ്കില്‍ കന്നുകാലി കശാപ്പ്ശാലകള്‍ തുടങ്ങുമെന്ന് നാഷലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെനിന്‍ മന്നിരാട് പ്രസ്താവിച്ചു.
കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. ഇസ്‌ലാംമത വിശ്വാസികള്‍ റമദാനെ വരവേല്‍ക്കുമ്പോഴാണ് ഇങ്ങിനെ ഒരു ഉത്തരവ്. ഇതിന് പിന്നില്‍ സംഘ്പരിവാര്‍ ഗൂഡാലോചനയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."