കോഴിക്കോട് ജില്ലക്ക് അവധിയില്ലേ...? നിലക്കുന്നില്ല, സംശയ ഫോണുകള്‍
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ ആശയക്കുഴപ്പമുന്നയിച്ച് ധാരാളം ഫോണ്‍കോളുകള്‍. കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലെയും കോട്ടയത്തും കുട്ടനാട്ടിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. കൂട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയില്ലേ എന്ന സംശയവുമായി ധാരാളം പേരാണ് പത്ര സ്ഥാപനങ്ങളിലേക്കും മറ്റും വിളിച്ചക്കുന്നത.് കോഴിക്കോട് നഗരത്തില്‍ ഒറ്റപ്പെട്ട മഴയായിരുന്നെങ്കിലും മലയോര മേഖലകളില്‍ മഴ വ്യാപക നാശം വിതച്ചിട്ടുണ്ട്. മലയോരത്ത് ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ട്. ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ടോ എന്നറിയാനായി ധാരാളം പേര്‍ വിളി തുടരുന്നത്.
കോഴിക്കോട് വിവിധ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. കനത്ത മഴയില്‍ രണ്ട് വീടുകള്‍ ജില്ലയില്‍ പൂര്‍ണമായും തകര്‍ന്നു. എലത്തൂരിലും, നാദപുരത്തുമാണ് വീടുകള്‍ തകര്‍ന്നത്. കാവിലംപാറയില്‍ ഒരു വീട് ഭാഗിഗമായി തകര്‍ന്നു. വടകര താലൂക്കിന് കീഴിലെ എട്ട് വില്ലേജുകളിലെ 60 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
കൊയിലാണ്ടി കീഴരിയൂര്‍ വില്ലേജിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 79 ആളുകളെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കീഴരിയൂര്‍ നമ്പ്രത്തുകര റീജണല്‍ സ്‌കൗട്ട് ട്രെയിനിങ് സെന്ററിലെ ക്യാംപില്‍ രണ്ടു കുടുംബങ്ങളില്‍ നിന്നായി 14പേരും നടുവത്തൂര്‍ സൗത്ത് എല്‍.പി സ്‌കൂളിലെ ക്യാംപില്‍12 കുടുംബങ്ങളില്‍ നിന്നായി 65 പേരും ആണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."