HOME
DETAILS
MAL
ഇര്‍ഷാദിനെ യൂത്ത് ലീഗ് സസ്പെന്‍ഡ് ചെയ്തു
backup
December 27 2020 | 04:12 AM
കോഴിക്കോട്: കാഞ്ഞങ്ങാട്ടെ അബ്ദുറഹ്മാന് ഔഫിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിന് പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇര്‍ഷാദിനെ തല്‍സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്തതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഔഫ് എന്ന സഹോദരന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്ന് ഫിറോസ് പറഞ്ഞു. കൊലപാതകത്തെ സംബന്ധിച്ച് പല തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്.
ഇതു സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണം. സത്യാവസ്ഥ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."