HOME
DETAILS

പുകവലി തോല്‍പ്പിച്ചിട്ടും തോല്‍ക്കാതെ ഹനീഫ

  
backup
May 28 2017 | 22:05 PM

%e0%b4%aa%e0%b5%81%e0%b4%95%e0%b4%b5%e0%b4%b2%e0%b4%bf-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f


പുത്തന്‍ചിറ: പുകവലിക്കെതിരായ പോരാട്ടവഴിയില്‍ തളരാതെ അറക്കല്‍ ഹനീഫ. സ്‌കൂള്‍ പഠനകാലത്ത് ആരംഭിച്ച പുകവലിയെന്ന ദുശ്ശീലംകാരണം ഇരുകാലുകളും മുറിച്ച് മാറ്റേണ്ടിവന്നെങ്കിലും തളരാത്ത ആത്മവീര്യവുമായി പിന്നീടുള്ള കാലം പുകവലിക്കെതിരായ പോരാട്ടത്തില്‍ ഹനീഫ സജീവമാകുകയായിരുന്നു. പുത്തന്‍ചിറ മാണിയംകാവ് സ്വദേശിയായ ഹനീഫ പത്തൊന്‍പതാം വയസില്‍ പ്രവാസജീവിതം ആരംഭിച്ച ് അഞ്ച് വര്‍ഷത്തോളം പെട്രോള്‍ പമ്പിലായിരുന്നു ജോലി ചെയ്തിരുന്നത്.
അക്കാലത്ത് ദിവസേന ഇരുപത് പാക്കറ്റ് സിഗരറ്റ് വരെ വലിച്ചിരുന്നു. തുടര്‍ച്ചയായ പുകവലി കാരണം രക്തത്തില്‍ നിക്കോട്ടിന്റെ അളവ് വളരെയേറെ വര്‍ധിച്ചു. കാലിലേക്കുള്ള രക്തയോട്ടം നിലച്ചതിനാല്‍ മരവിപ്പും അസഹ്യമായ വേദനയും അനുഭവപ്പെട്ട് തുടങ്ങി. തുടര്‍ന്ന് ഹനീഫ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് 1983 ല്‍ ഒരു കാല്‍ മുറിച്ച് മാറ്റിയത്. ഒരു കാല്‍ നഷ്ടപ്പെട്ട ശേഷം കുറച്ച് കാലം നാട്ടില്‍ നിന്ന് മാറി നിന്നു. അക്കാലത്ത് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്താണ് ജീവിച്ചത്. അപ്പോഴും പുകവലിയോട് വിടപറയാന്‍ ഹനീഫ ഒരുക്കമായിരുന്നില്ല. അങ്ങനെ നാല്‍പതാം വയസില്‍ രണ്ടാമത്തെ കാലും മുറിച്ച് മാറ്റേണ്ടിവരികയും വലത് കൈയിലേക്കും രോഗം ബാധിക്കുകയും ചെയ്തതോടെയാണ് പുകവലി നിര്‍ത്താന്‍ ഹനീഫ തയാറായത്. വേദനയുടെ കാഠിന്യത്താല്‍ കൈവിരലുകള്‍ സ്വയം മുറിച്ച് കളഞ്ഞാതായും ഹനീഫ പറഞ്ഞു.
രണ്ട് കാലുകളും കൈവിരലുകളും നഷ്ടപ്പെട്ടെങ്കിലും പരാശ്രയമില്ലാതെ ജീവിക്കണമെന്ന നിശ്ചയ ദാര്‍ഢ്യമാണ് ഹനീഫയെ കാര്‍ഷിക വൃത്തിയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. സ്വന്തമായുള്ള 16 സെന്റ് സ്ഥലത്താണ് ആദ്യം കൃഷി തുടങ്ങിയത്. സ്ഥിരവരുമാനം ലഭിക്കുന്ന ജാതിക്കൃഷിയാണ് ആദ്യം തുടങ്ങിയത്. മുട്ടിന് താഴേക്ക് മുറിച്ച് മാറ്റിയ കാലില്‍ റബര്‍ ഷീറ്റ് വച്ച് കെട്ടിയാണ് കൈക്കോട്ടേന്തി മണ്ണില്‍ പണിയെടുക്കുന്നത്. വാഴയും കൊള്ളിയും ചേമ്പും ചേനയുമെല്ലാം കൃഷി ചെയ്യുന്നുണ്ട്.
ഇരുകാലുകളുമില്ലാതായിട്ടും അന്‍പത്തി ഏഴാം വയസിലും ആര്‍ക്ക് മുന്നിലും കൈനീട്ടാതെ അന്തസോടെ അധ്വാനിച്ച് ജീവിക്കുന്ന ഹനീഫയുടെ ജീവിതയാത്ര അതിജീവനത്തിന്റെ അസാധാരണ പാഠമാണ് സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നത്. ഒഴിവ് സമയങ്ങളില്‍ വേരുകളില്‍ മനോഹരമായ രൂപങ്ങള്‍ ഉണ്ടാക്കിയും ഹനീഫ ജീവിതം കര്‍മമോത്സുകമാക്കുന്നു. അത് കാണാനും മറ്റുമായി വീട്ടിലെത്തുന്നവരോട് പുകവലിയുടെ ദുരന്ത സ്മാരകമായ തന്റെ ജീവിതത്തിന്റെ കഥ പറഞ്ഞ് ബോധവല്‍ക്കരിക്കാനും ഹനീഫ ശ്രമിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago