കിരീടവകാശി വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ സഊദിയിൽ രജിസ്ട്രേഷനിൽ അഞ്ചിരട്ടി വർധനവ്
റിയാദ്: സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷനിൽ അഞ്ചിരട്ടി വർധനവ്. ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ വെളിപ്പെടുത്തിയത്. കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വാക്സിൻ കുത്തിവെപ്പ് രാജ്യത്ത് കൂടുതൽ ആളുകൾക്ക് പ്രചോദനവും ആത്മ വിശ്വാസം ഉയരാനും കാരണമായതായാണ് മന്ത്രാലയം കരുതുന്നത്.
കിരീടവകാശിക്ക് പുറമെ മക്ക ഗവർണറും രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഊദ്, എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലു ശൈഖ്, സാംസ്കാരിക മന്ത്രി മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുള്ളാഹ് തുടങ്ങിയവരും വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
അതോടൊപ്പം, പ്രതിദിനം വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണവും മൂന്നരട്ടിയായി വർദ്ധിച്ചെന്നും ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കും വിധം ഇടപെട്ടതിനും വാക്സിനേഷൻ പ്രക്രിയകൾ നിരീക്ഷിക്കുന്നതിനും കിരീടാവകാശിക്ക് ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."