HOME
DETAILS

കണ്ടത്തിലെ ചേറില്‍ കളിക്കുന്ന 'കേരളാ മിശിഹായെ' തേടി ലോക താരങ്ങള്‍, അല്‍ഭുതപ്പെടും ഈ ഏഴാം ക്ലാസുകാരന്റെ ഡ്രിബിളിങ് കണ്ടാല്‍- വീഡിയോ

  
backup
July 23 2019 | 18:07 PM

mahroof-viral-footballer-kerala-messi

 

വൈറലെന്നു പറഞ്ഞാല്‍ പോര, സൂപ്പര്‍ വൈറലായിരിക്കുകയാണ് കാസര്‍കോട്, ദേലംപാടി പരപ്പയില്‍ നിന്നുള്ള ഏഴാം ക്ലാസുകാരന്‍ മഹറൂഫ്. മഴക്കാലത്ത് വെള്ളം തളംകെട്ടി നില്‍ക്കുന്ന വയലില്‍ അതിശയ നീക്കം നടത്തുന്ന മഹറൂഫിന്റെ വീഡിയോ ദൃശ്യമാണ് ലോക താരങ്ങളെ പോലും കയ്യിലെടുത്തിരിക്കുന്നത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടനും ഡച്ച്- സ്പാനിഷ് ഫുട്‌ബോളറും ഡല്‍ഹി ഡൈനാമോസിന്റെ താരവുമായിരുന്ന ഹാന്‍സ് മള്‍ഡറും മെഹറൂഫിനെ അന്വേഷിച്ചിരിക്കുകയാണ്.

 

'കേരളത്തിന്റെ മെസി'യെന്നാണ് സോഷ്യല്‍ മീഡിയ മഹറൂഫിനെ വിശേഷിപ്പിക്കുന്നത്. മെസി ഫാന്‍സ് അസോസിയേഷനുകള്‍ മഹറൂഫിനെ കാണാനും പ്രോല്‍സാഹനം നല്‍കാന്‍ ഓടിയെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേരളത്തിലെ മിക്ക ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളിലും മഹറൂഫിന്റെ കളിയുടെ വീഡിയോ എത്തുന്നത്.

 

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍ ഗ്രൂപ്പായ കെ.ബി.എഫ്.സി മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പേജിലും വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ലോകതാരങ്ങള്‍ ഈ കുഞ്ഞു മിശിഹായെ കാണുന്നത്. ഈ കുഞ്ഞിനെ ഇപ്പോള്‍ തന്നെ ടീമിലെത്തിക്കൂയെന്നും കൂടി പറഞ്ഞുവച്ചിരിക്കുന്ന ഹ്യൂം.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

What's @andresiniesta8 doing here?? . . ? - @mahroof_abz

A post shared by Football India Official (@footballindia.co.in) on

കേരളാ- കര്‍ണാടക അതിര്‍ത്തി ഗ്രാമമായ പരപ്പയിലാണ് മഹറൂഫ്. അഡൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും. പരപ്പയിലെ മുഹമ്മദ്- മിസിരിയ ദമ്പതികളുടെ മകനും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago