സി.പി.ഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ് ജില്ലാ കലക്ടര്‍ അന്വേഷിക്കും
തിരുവനന്തപുരം: എറണാകുളം ഐ.ജി ഓഫിസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലിസ് അതിക്രമം ജില്ലാ കലക്ടര്‍ അന്വേഷിക്കും. ജില്ലാ കലക്ടര്‍ എസ്. സുഹാസിനോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
പൊലിസ് ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അതൃപ്തി അറിയിച്ചിരുന്നു. എം.എന്‍ സ്മാരകത്തില്‍ നടന്ന യോഗത്തിനുശേഷമാണ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ കണ്ടത്. ലാത്തിച്ചാര്‍ജ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എറണാകുളം ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പൊലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."