HOME
DETAILS
MAL
കെ.എം.സി.സി ശിഫാ ഏരിയ കമ്മിറ്റി സീതി ഹാജി അനുസ്‌മരണം സംഘടിപ്പിച്ചു
backup
December 27 2020 | 23:12 PM
റിയാദ്: റിയാദ് കെ.എം.സി.സി ശിഫാ ഏരിയ കമ്മിറ്റി സീതി ഹാജി അനുസ്‌മരണം സംഘടിപ്പിച്ചു. റഹ്‍മാനിയ റെസ്റ്റാറെന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ശിഫാ ഏരിയ പ്രസിഡന്റ് ഉമ്മർ ഹാജി അമാനത്ത് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി മുസ്തഫ സീതി ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. വലിയ ചിന്തകൾ നൽ കുന്ന നിർദ്ദോശകരമായ നർമ്മത്തിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ നേതാവായിരുന്നു പി. സീതി ഹാജിയെന്ന് അദ്ദേഹം പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിലൂടെ നിയമസഭക്കകത്തും പുറത്തുമായി അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ പ്രസിദ്ധമാണ്. നേതാവെന്ന നിലയിൽ മുസ്ലീം ലീഗ് പ്രവർത്തകർക്ക് ആവേശവും ആത്മധൈര്യവും പകർന്ന് നൽകിയ സീതിഹാജി പ്രഗല്ഭനായ പാർലിമെന്റേറിയനും കൂടിയായിരുന്നു. അബ്ദുൽ റഹ്മാൻ ഫറോക്ക്, കെ.ടി ഹംസ സംസാരിച്ചു. ജനറൽ സെക്രട്ടറി മനാഫ് അമണ്ണുർ സ്വാഗതവും റ ഈസ് ഇടശ്ശേരി നന്ദിയും പറഞ്ഞു. ഇബ്രാഹിം ദേശമംഗലം ആമുഖ പ്രഭാഷണം നടത്തി. സമീർ തിട്ടയിൽ , യാസീൻ തിരൂർ സിയാദ് എറിയാട്, നൗഫൽ ഒടമല, അബ്ദുൽ കാദർ, ജുനൈദ്. നിസാർ എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."