HOME
DETAILS
MAL
പരിയാരം മെഡിക്കല്‍ കോളജ് ഉടന്‍ ഏറ്റെടുക്കും: ആരോഗ്യമന്ത്രി
backup
May 28 2017 | 23:05 PM
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടന്നു വരികയാണെന്നും എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ആയുര്‍വേദ ഗവേഷണ കേന്ദ്രം ആരംഭിക്കും. പദ്ധതിക്ക് ആദ്യഘട്ടമായി 5 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചുവരികയാണ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."