HOME
DETAILS

അടുത്ത മാസം മുതൽ സഊദി കൂടുതൽ എണ്ണയുൽപാദിപ്പിച്ചു വിപണിയിലിറക്കും 

  
backup
October 05, 2018 | 5:19 PM

4654645643123123-2
റിയാദ്: അടുത്ത മാസം കൂടുതൽ എണ്ണയുൽപാദിപ്പിച്ച് വിപണിയിലിറക്കാൻ സഊദി തീരുമാനം. ആഗോള വിപണിയിൽ ആവശ്യം ഉയർന്ന സ്ഥിതിക്ക് ഈ മാസം തന്നെ നേരിയ വർദ്ധനവ് സഊദി വരുത്തിയെങ്കിലും അടുത്തമാസം കൂടുതൽ എണ്ണയുൽപാദിപ്പിച്ച് വിപണിയിൽ എത്തിക്കുമെന്നു സഊദി ഊർജ്ജ വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. വർദ്ധനവ് വരുത്തിയതോടെ ഈ മാസം പ്രതിദിനം 10.07 ദശലക്ഷം ബാരൽ എന്ന തോതിലാണ് സഊദി  എണ്ണയുത്പാദനം നടത്തുന്നതെന്നും ആഗോള വിപണിയിൽ അധികം ആവശ്യമുള്ള എണ്ണ നൽകുന്നതിന് സഊദിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം അപറഞ്ഞു. നിലവിൽ ലോകത്താകമാനം പെട്രോൾ കരുതൽ സംഭരണം വർധിച്ചു വരികയാണ്. ഉത്പാദക രാജ്യങ്ങൾ വിപണിക്ക് ആവശ്യമായ രീതിയിൽ പത്ത് ലക്ഷം ബാരലിന്റെ ഉത്പാദന വർദ്ധനവ് ഇതിനകം തന്നെ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
നിലവിൽ അന്താരാഷ്‌ട്ര മാർക്കറ്റിലെ എണ്ണവില സമീപ കാലത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.  എണ്ണയുൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്കും ഇതിനു പുറത്തുള്ള ഏറ്റവും പ്രധാന എണ്ണയുൽപാദക രാജ്യമായ റഷ്യയും തമ്മിലെടുത്ത കൂട്ടായ തീരുമാനങ്ങളുടെ ഭാഗമായാണ് നേരത്തെ കൂപ്പു കുത്തിയ എണ്ണവിപണി തിരിച്ചു വരാൻ തുടങ്ങിയത്. നിലവിൽ റഷ്യയുടെ പ്രതിദിന എണ്ണയുൽപാദനം അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണ്. കഴിഞ്ഞ മാസം പ്രതിദിനം 11.36 ദശലക്ഷം ബാരൽ എന്ന തോതിലായിരുന്നു റഷ്യയുടെ എണ്ണയുൽപാദനം. സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള കാലങ്ങളിൽ എണ്ണയുൽപാദനം വർധിപ്പിക്കുന്നതിന് സഊദി ഊർജ്ജ, വ്യവസായ മന്ത്രി അൽ ഫാലിഹും റഷ്യൻ ഊർജ്ജ മന്ത്രി അലക്‌സാണ്ടർ നൊവാകും അടുത്തിടെ നടത്തിയ ചർച്ചകളിൽ ധാരണയിലെത്തിയിരുന്നു.  

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

crime
  •  2 days ago
No Image

6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യം; 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യ​ഗ്രഹണം 2027 ൽ; കൂടുതലറിയാം

uae
  •  2 days ago
No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  2 days ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

ഇൻഡോറിൽ കാർ ട്രക്കിലിടിച്ച് മൂന്ന് മരണം; മരിച്ചവരിൽ മുൻ മന്ത്രിയുടെ മകളും കോൺഗ്രസ് വക്താവിന്റെ മകനും

National
  •  2 days ago
No Image

സിറിയ വിഷയത്തില്‍ സൗദി-സിറിയ ഉന്നതല ചര്‍ച്ച

Saudi-arabia
  •  2 days ago
No Image

ഇറാനിലേക്കില്ല: വിമാനങ്ങൾ റദ്ദാക്കി ഫ്ലൈ ദുബൈ; യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടും; പുതിയ സമയം പിന്നീട് അറിയിക്കും

uae
  •  2 days ago
No Image

ആ നാലംഗ കുടുംബം ഇനിയില്ല; ഉറങ്ങിക്കിടന്ന മക്കൾക്ക് നേരെയും വെടിയുതിർത്തു, നാടിനെ കണ്ണീരിലാഴ്ത്തി കുടുംബനാഥന്റെ കടുംകൈ

National
  •  2 days ago
No Image

ടെഹ്‌റാനും ഷിറാസും ഉൾപ്പെടെ ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ അറേബ്യ; ഷാർജയിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിൽ

uae
  •  2 days ago
No Image

യഥാർത്ഥ ഹീറോകൾ നമുക്കിടയിലുണ്ട്! വെറുമൊരു ഡെലിവറിയല്ല, ഒരു ജീവിതമാണ് ആ യുവാവ് തിരികെ നൽകിയത്; നാടിന്റെ കൈയടി നേടി ബ്ലിങ്കിറ്റ് റൈഡർ

National
  •  2 days ago