പരിശീലക സ്ഥാനത്തേക്ക് സെവാഗും?
മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കണമെന്ന് ബി.സി.സി.ഐ സെവാഗിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളുള്ളത്. ഐ.പി.എല്ലിനിടെ ബി.സി.സി.ഐ അധികൃതര്‍ സെവാഗിനെ സമീപിക്കുകയും കോച്ചിങ് സ്ഥാനത്തേയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം വാര്‍ത്ത സെവാഗ് നിഷേധിച്ചു. കോച്ചിങ് സ്ഥാനത്തേയ്ക്ക് അപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെയാരും ബന്ധപ്പെട്ടിട്ടില്ലെന്ന് സെവാഗ് വ്യക്തമാക്കി.
പുതിയ ഇന്ത്യന്‍ കോച്ചിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചത്. ചാംപ്യന്‍സ് ട്രോഫിയോടെ നിലവിലെ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയുടെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായാണ് ബോര്‍ഡ് പുതിയ കോച്ചിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഈ മാസം 31ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."