HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
July 31 2016 | 00:07 AM
പാവറട്ടി: ഭാഗപത്രം, ഭാഗാധാരം, ഒഴിമുറി എന്നിവയ്ക്ക് വര്‍ധിപ്പിച്ച ഭീമമായ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള കോണ്‍ഗ്രസ് (എം) മണലൂര്‍ മണ്ഡലം നിയോജകമണ്ഡലം കമ്മിറ്റി മുല്ലശ്ശേരി സബ്ബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പ്രസിഡന്റ് എ.ടി.തോമസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഏ.എല്‍. ആന്റണി അധ്യക്ഷനായി. സെബാസ്റ്റ്യന്‍ ചൂണ്ടല്‍ മുഖ്യപ്രഭാഷണം നടത്തി. ഏ.സി ജോര്‍ജ്, പി.കെ ജോണ്സണ്, സി.ഡി ജോയ്, ഇ.പി ഡേവീസ് മാസ്റ്റര്‍, എം.കെ മണി, കെ.ജെ മേജോ മാസ്റ്റര്‍ സംസാരിച്ചു. പി.ജെ. ജോസ് സ്വാഗതവും കെ.വി.തോമസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."