അധ്യക്ഷസ്ഥാനത്തിനായി കേരളാ കോണ്‍. ഇരുവിഭാഗം സ്ഥാനാര്‍ഥികളും; അങ്കലാപ്പിലായ കോണ്‍ഗ്രസ് അംഗങ്ങള്‍ എത്തിയില്ല, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളത്തേക്ക് മാറ്റിവച്ചു. ജോസ് കെ. മാണിയും പി.ജെ ജോസഫും സ്വന്തം സ്ഥാനാര്‍ഥികളുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിസന്ധിയിലായതാണ് കാരണം. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഒതുതീര്‍പ്പുണ്ടാക്കാന്‍ സാധിക്കാത്തതിനാല്‍, ആര്‍ക്ക് വോട്ടു ചെയ്യണെന്ന അങ്കലാപ്പിലായിരുന്നു കോണ്‍ഗ്രസ്. ഇതോടെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങളുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചനടത്തിയെങ്കിലും രണ്ട് കൂട്ടരും വഴങ്ങിയില്ല. ഇതോടെ, രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം അംഗങ്ങളോട് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് വിട്ടുനിന്നതോടെ ക്വാറം തികഞ്ഞില്ലെന് നകാരണത്താല്‍ തെരഞ്ഞെടുപ്പ് മാറ്റിവക്കുകയായിരുന്നു. വ്യാഴാഴ്ച എന്തുവന്നാലും തെരഞ്ഞെടുപ്പ് നടക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അവസാന മണിക്കൂറില്‍, പി.ജെ ജോസഫ് അപ്രതീക്ഷിത നീക്കത്തിലൂടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് യു.ഡി.എഫില്‍ പ്രതിസന്ധി ഉടലെടുത്തത്. കോണ്‍ഗ്രസ് ആരെ പിന്തുണച്ചാലും മറുപക്ഷം കടുത്ത തീരുമാനമാകും എടുക്കുക. മുന്നണിമാറ്റത്തിനുവരെ ഇടയാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗവും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ എട്ടംഗങ്ങളുള്ള കോണ്‍ഗ്രസ് തനിച്ചു മത്സരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."