അച്ചടക്കം ലംഘിച്ച് പ്രകടനം: ആലപ്പുഴയില്‍ മൂന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി; 16 പാര്‍ട്ടി മെമ്പര്‍മാരോട് പാര്‍ട്ടി വിശദീകരണം തേടി
ആലപ്പുഴ: പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പാര്‍ട്ടിക്ക് അപകീര്‍ത്തികാരമായ രീതിയില്‍ പ്രവര്‍ത്തിച്ച മൂന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരെ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി പുറത്താക്കി. 16 പാര്‍ട്ടി മെമ്പര്‍മാരോടും ജില്ലാകമ്മിറ്റി സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആര്.നാസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരില്‍ ഒരു വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരേയാണ് പാര്‍ട്ടി നടപടി. പ്രകടനത്തിന് നേതൃത്വം നല്കിയ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരായ പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നീ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാര്‍ക്കെതിരെയാണ് കമ്മിറ്റി നടപടിയെടുത്തത്.
പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വച്ചേക്കുമെന്നും വിവരമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച ജയമ്മ എന്ന പ്രാദേശിക നേതാവിന് പകരം സൗമ്യരാജിനെ ആലപ്പുഴ നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചതാണ് സിപിഎം അണികളില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."