HOME
DETAILS
MAL
സഊദി ജയിൽ മേധാവി മുഹമ്മദ് ബിൻ അൽ അസ്മരി അന്തരിച്ചു
backup
December 28 2020 | 17:12 PM
റിയാദ്: സഊദി ജയിൽ മേധാവി മുഹമ്മദ് ബിൻ അൽ അസ്മരി അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. തിങ്കളാഴ്ച്ച തന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെയായിരുന്നു അന്ത്യം. കിഴക്കൻ പ്രവിശ്യാ അന്വേഷണ റിക്രൂട്ടമെന്റ് ഡയറക്ടർ, അൽ ഹായിർ ഇൻവെസ്റ്റിഗേഷൻ ജയിൽ ഡയറക്ടർ, ജയിൽ ഇൻവെസ്റ്റിഗേഷൻ ഏകീകൃത വർക്ക് ടീം തലവൻ, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചതിന് ശേഷമാണ് ഇദ്ദേഹം ജനറൽ ഡയറക്ടറേറ്റ് ഓഫ് ജയിൽ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഹമ്മദ് ബിൻ അൽ അസ്മരിയുടെ നിര്യാണത്തിൽ സഊദി വാണിജ്യ വാർത്താ വിനിമയ മന്ത്രി ഡോ: മജിദ് അൽ ഖസബി അനുശോചിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."